---
title: " തളീക്കര സ്വദേശി ലത്തീഫിന്റെ അപകട മരണം;  കണ്ണീരണിഞ്ഞ് ബഹ്‌റൈനിലെ സുഹൃത്തുക്കള്‍"
english_title: "Accidental death of Latif from Talikara;  Tearful friends in Bahrain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223775/accidental-death-of-latif-from-talikara-tearful-friends-in-bahrain"
published_at: "2024-07-29T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a76e526b796_latheef.JPG"
keywords: []
---

#  തളീക്കര സ്വദേശി ലത്തീഫിന്റെ അപകട മരണം;  കണ്ണീരണിഞ്ഞ് ബഹ്‌റൈനിലെ സുഹൃത്തുക്കള്‍

> **Lead Summary:** **തൊട്ടില്‍പ്പാലം :** തൊട്ടില്‍പ്പാലത്തിന് സമീപം ചാപ്പന്‍തോട്ടത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ച ലത്തീഫിന്റെ ഓര്‍മയില്‍ കണ്ണീരണിഞ്ഞ് ബഹ്‌റൈനിലെ സുഹൃത്തുക്കള്‍. തളീക്കര സ്വദേശി നരിക്കുന്നുമ്മല്‍ ലത്തീഫാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്.

## Article Content

**തൊട്ടില്‍പ്പാലം :** തൊട്ടില്‍പ്പാലത്തിന് സമീപം ചാപ്പന്‍തോട്ടത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ച ലത്തീഫിന്റെ ഓര്‍മയില്‍ കണ്ണീരണിഞ്ഞ് ബഹ്‌റൈനിലെ സുഹൃത്തുക്കള്‍. തളീക്കര സ്വദേശി നരിക്കുന്നുമ്മല്‍ ലത്തീഫാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്.

വര്‍ഷങ്ങളായി ബഹ്‌റൈന്‍ പ്രവാസിയാണ് ലത്തീഫ്. മുഹറഖ് ഹാലയില്‍ അല്‍ അഫ്‌സൂര്‍ കോള്‍ഡ് സ്റ്റോര്‍ നടത്തുകയായിരുന്ന ലത്തീഫ് ഒരുമാസം മുമ്പാണ് നാട്ടിലേക്ക് വന്നത്.

വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ലത്തീഫും കുടുംബവും. കാര്‍ തിരിക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലത്തീഫും ഭാര്യയും നാലു മക്കളും ബന്ധുവുമാണ് സംഘത്തിലുണ്ടായിരുന്നത്. അപകടസമയം ലത്തീഫും ഇളയ രണ്ട് കുട്ടികളും മാത്രമാണ് കാറിലുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ പുറത്തായതിനാല്‍ രക്ഷപ്പെട്ടു.

പരിക്കേറ്റവരെ നാട്ടുകാര്‍ പുറത്തെടുത്ത് തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. ഗുരുതമായി പരിക്കേറ്റ ലത്തീഫിനെ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകും വഴിയാണ് മരണത്തിന് കീഴടങ്ങിയത്.

പരേതനായ സൂപ്പിയുടെയും അയിശുവിന്റെയും മകനാണ്. ഭാര്യ: നജീദ. മക്കള്‍: മുഹമ്മദ് ലാമിഹ്, മുഹമ്മദ് ലാസിഹ്, ലൈഹ ലതീഫ്, ലഹന ലതീഫ്. സഹോദരങ്ങള്‍: അമ്മദ്, ജമീല, ബഷീര്‍, റിയാസ്,സമീറ, ഷമീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223775/accidental-death-of-latif-from-talikara-tearful-friends-in-bahrain)