---
title: "സംയുക്ത വര്‍ക്ക് ഷോപ്പ് തൊഴിലാളി യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി "
english_title: "The Joint Workshop Workers Union staged a protest at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223779/the-joint-workshop-workers-union-staged-a-protest-at-perambra"
published_at: "2024-07-29T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a771aba336c_workers.JPG"
keywords: []
---

# സംയുക്ത വര്‍ക്ക് ഷോപ്പ് തൊഴിലാളി യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **പേരാമ്പ്ര : **സംയുക്ത വര്‍ക്ക് ഷോപ്പ് തൊഴിലാളി യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം കക്കാട് പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന റിയല്‍ മോട്ടോഴ്‌സിന്‍ നടന്ന സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സംയുക്ത വര്‍ക്ക് ഷോപ്പ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

## Article Content

**പേരാമ്പ്ര : **സംയുക്ത വര്‍ക്ക് ഷോപ്പ് തൊഴിലാളി യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം കക്കാട് പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന റിയല്‍ മോട്ടോഴ്‌സിന്‍ നടന്ന സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സംയുക്ത വര്‍ക്ക് ഷോപ്പ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

നടുവണ്ണൂര്‍ സ്വദേശിയാ മെക്കാനിക്ക് ഗിരീഷിനാണ് പരുക്കേറ്റത്. തലയ്ക്കും കഴുത്തിനും മൂക്കിനും പരിക്കേറ്റ ഗിരീഷിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോപ്പിനും നാശനഷ്ടം സംഭവിച്ചതായി ഉടമ പേരാമ്പ്ര പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ചു സംയുക്ത വര്‍ക്ക് ഷോപ്പ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. റഫീഖ് കല്ലോത്ത്, എന്‍.കെ മുസ്തഫ, റിജില്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയിലെ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ ഇന്ന് പണിമുടക്ക് നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223779/the-joint-workshop-workers-union-staged-a-protest-at-perambra)