---
title: "രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍ പെട്ടു "
english_title: "The ambulance carrying the patient met with an accident at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223877/the-ambulance-carrying-the-patient-met-with-an-accident-at-perambra"
published_at: "2024-07-29T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7d36fae44e_ammm.jpg"
keywords: []
---

# രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍ പെട്ടു 

> **Lead Summary:** ** പേരാമ്പ്ര **: പേരാമ്പ്രയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍ പെട്ടു. ഇന്ന് വൈകിട്ട് 4.15 ഓടെ പേരാമ്പ്ര ബൈപ്പാസില്‍ അശ്വനി ജംഗ്ഷന് സമീപമാണ് അപകടം.

## Article Content

** പേരാമ്പ്ര **: പേരാമ്പ്രയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍ പെട്ടു. ഇന്ന് വൈകിട്ട് 4.15 ഓടെ പേരാമ്പ്ര ബൈപ്പാസില്‍ അശ്വനി ജംഗ്ഷന് സമീപമാണ് അപകടം.

കുറ്റ്യാടിയില്‍ നിന്ന് രോഗിയുമായി മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന സേവാഭാരതി കുറ്റ്യാടിയുടെ കെ എല്‍ 77 ബി 6900 ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.

വീണ് തലക്ക് ഗുരുതര പരുക്കേറ്റ രോഗിയുമായി കുറ്റ്യാടിയില്‍ നിന്നും എം എംസിയിലേക്ക് പോവുന്ന വഴി പേരാമ്പ്ര ബൈപ്പാസില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍ പെടുന്നത്.

നിയന്ത്രണം വിട്ട വാഹനം സമീപത്തെ മണ്‍കുനയില്‍ ഇടിച്ച് ദിശ മാറി നില്‍ക്കുകയായിരുന്നു. ആബുലന്‍സിലുണ്ടായിരുന്ന പരുക്കേറ്റ് വിദഗ്ദ ചികിത്സക്കായി പോവുകയായിരുന്ന കല്യാണി (68) വട്ടോളി, കൂടെ ഉണ്ടായിരുന്ന സുജാത (50) വട്ടോളി, ആംബുലന്‍സ് ഡ്രൈവര്‍ ടി.പി. അശ്വന്ത് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

നിസാര പരുക്കേറ്റ ഇവരെ പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. കല്യാണിയെ മറ്റൊരു ആംബുലന്‍സില്‍ മലബാര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223877/the-ambulance-carrying-the-patient-met-with-an-accident-at-perambra)