---
title: "വടകര - തൊട്ടില്‍പ്പാലം റൂട്ടില്‍ നാളെ സ്വകാര്യ ബസ് സമരം"
english_title: "Private bus strike on Vadakara - Thotilpalam route tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223878/private-bus-strike-on-vadakara-thotilpalam-route-tomorrow"
published_at: "2024-07-29T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7d6b0924a2_abus.jpg"
keywords: []
---

# വടകര - തൊട്ടില്‍പ്പാലം റൂട്ടില്‍ നാളെ സ്വകാര്യ ബസ് സമരം

> **Lead Summary:** ** വടകര: **ഗതാഗത തടസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര - തൊട്ടില്‍പ്പാലം റൂട്ടില്‍ ചൊവ്വാഴ്ച സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും.

## Article Content

** വടകര: **ഗതാഗത തടസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര - തൊട്ടില്‍പ്പാലം റൂട്ടില്‍ ചൊവ്വാഴ്ച സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പുനഃപരിശോധിക്കുക, യാത്രാക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

തൊട്ടില്‍പ്പാലം റൂട്ടില്‍ പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി വലിയ രീതിയില്‍ ഗതാഗത തടസം അനുഭവപ്പെടുകയാണ്. വലിയ വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നതിന്റെ ഭാഗമായി നാദാപുരം ടൗണ്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ട് ബസ് ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

ബസ്സുകള്‍ക്ക് സമയക്രമം പാലിച്ച് സര്‍വീസ് നടത്താന്‍ കഴിയുന്നില്ല. പല ബസ്സുകളും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കുകയാണ്. തൊഴിലാളികള്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ കഴിയുന്നില്ല.

സംയുക്ത ട്രേസ് യൂണിയന്‍ പ്രതിനിധികളുമായി വടകര പൊലീസ് തിങ്കളാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നാളെ സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223878/private-bus-strike-on-vadakara-thotilpalam-route-tomorrow)