---
title: "ചെമ്പ്ര പുഴ കരകവിഞ്ഞ് ഒഴുകുന്നു"
english_title: "Chembra river overflows"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223927/chembra-river-overflows"
published_at: "2024-07-30T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a858718dc10_chembra.png"
keywords: []
---

# ചെമ്പ്ര പുഴ കരകവിഞ്ഞ് ഒഴുകുന്നു

> **Lead Summary:** **പേരാമ്പ്ര : **ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ നിലക്കാത്ത കനത്ത മഴയെ തുടര്‍ന്ന് ചെമ്പ്ര പുഴ കരകവിഞ്ഞ് ഒഴുകുന്നു.

## Article Content

**പേരാമ്പ്ര : **ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ നിലക്കാത്ത കനത്ത മഴയെ തുടര്‍ന്ന് ചെമ്പ്ര പുഴ കരകവിഞ്ഞ് ഒഴുകുന്നു.

പുഴയുടെ ഇരു കരകളിലും പറമ്പുകളിലേക്കു വീടുകളിലേക്കും വെള്ളം കയറി കൊണ്ടിരിക്കുകയാണ്. പുഴയുടെ താഴ്ഭാഗങ്ങളിലെല്ലാം വെള്ളം ഉയരുകയാണ്. ചെമ്പ്ര പുഴയുടെ ഭാഗമായ കടിയങ്ങാട് ചെറുപുഴയില്‍ വെള്ളം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.

വയനാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് കക്കയം അണക്കെട്ട് തുറന്ന് വിട്ടതും ജലനിരപ്പ് ഉയരാന്‍ കാരണമായി. ഇന്നലെ വൈകിട്ട് തുടങ്ങിയ ശക്തമായ മഴ 12 മണിക്കൂര്‍പിന്നിടുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223927/chembra-river-overflows)