---
title: "മലവെള്ളപ്പാച്ചില്‍ വീടുകള്‍ വെള്ളത്തിനടിയില്‍"
english_title: "Houses Submerged Under Water In Landslides"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223931/houses-submerged-under-water-in-landslides"
published_at: "2024-07-30T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a85a2a68094_orul_pottal.png"
keywords: []
---

# മലവെള്ളപ്പാച്ചില്‍ വീടുകള്‍ വെള്ളത്തിനടിയില്‍

> **Lead Summary:** **കോഴിക്കോട് : **കനത്ത് പെയ്യുന്ന മഴക്കിടെ വടകര താലൂക്കിലെ നാദാപുരം വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു. ഇതിനകം മൂന്നിടത്ത് ഉരുള്‍പ്പൊട്ടി.

## Article Content

**കോഴിക്കോട് : **കനത്ത് പെയ്യുന്ന മഴക്കിടെ വടകര താലൂക്കിലെ നാദാപുരം വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു. ഇതിനകം മൂന്നിടത്ത് ഉരുള്‍പ്പൊട്ടി.

വലിയ ശബ്ദത്തോടെയാണ് ഉരുള്‍ പൊട്ടിയുള്ള മലവെള്ളപ്പാച്ചില്‍ വാണിമേല്‍ പുഴയോരത്തെ നിരവധി വീടുകള്‍ വെള്ളത്തിനടിയില്‍ . രക്ഷാപ്രവര്‍ത്തനം തുടങ്ങി. മയ്യഴി പുഴയോര വാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം .അടിച്ചിപ്പാറ മഞ്ഞച്ചീളി പ്രദേശത്ത് രണ്ടിടത്തിയാണ് ഇന്ന് ഉരുള്‍ പൊട്ടിയത്. പ്രദേശം ഒറ്റപെട്ടിട്ടുണ്ട്. പാലവും റോഡും തകര്‍ന്നു . സമീപ വാസികള്‍ ഫോണ്‍ വിഴിയാണ് വിവരം അറിയിക്കുന്നത്.പന്നിയേരി വലിയ പാനോം ഉരുട്ടി വാളാം ന്തോട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. മലവെള്ളപ്പാച്ചില്‍ ശക്തമാവുകയാണ്. പുഴയോരവാസികള്‍ ജാഗ്രത പാലിക്കണം. ഉണര്‍ന്നെഴുന്നേറ്റ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

റോഡുകള്‍ വെള്ളത്തിനടിയിലാണ് . ശക്തമായ മഴയില്‍ വലിയ ഉരുള്‍പൊട്ടലാണ് ഉണ്ടായതെന്നാണി നാട്ടുകാരുടെ അനുമാനം. കുളിക്കുന്ന് ഉള്‍പ്പെടെയുള്ള പുഴയോര വാസികളെ മാറ്റി താമസിപ്പിക്കാന്‍ തുടങ്ങി. പ്രദേശത്ത് വന്‍ മല വെള്ളപ്പാച്ചില്‍ അനുഭവപ്പെടുന്നു. വിലങ്ങാട് ടൗണും പരിസരവും വെള്ളത്തിനടിയില്‍ . അടിച്ചിപ്പാറ - മഞ്ഞക്കുന്ന് ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ രണ്ടര മണി യോടെ ഉരുള്‍പൊട്ടിയതെന്ന് കരുതുന്നു. മഞ്ഞക്കുന്ന് പാലം വെള്ളത്തിനടിയില്‍. വലിയ മരങ്ങളും പാറക്കൂട്ടങ്ങളും ഒഴിച്ചു വരുന്നുണ്ട്.

2018 ല്‍ ഉണ്ടായ ഉരുള്‍പൊട്ടലിന് സമാനമായ അവസ്ഥയാണ് നിലിലുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വെള്ളപ്പൊക്കം കാരണം കോഴിക്കോട് ജില്ലയില്‍ വാണിമേല്‍പ്പുഴയുടെ തീരത്ത് താമസിക്കുന്നവരെല്ലാം ഭീതിയിലാണ്. 2019 ആഗ്‌സ്ത് 11 ന് വ്യാഴാഴ്ച രാത്രി സമാനമായ രീതിയില്‍ വാണിമേല്‍പ്പുഴ കരകവിഞ്ഞൊഴുകുകയും അര്‍ധരാത്രിയോടെ വിലങ്ങാട് നിന്ന് 2 കിലോമീറ്റര്‍ അകലെ ആലിമൂലയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടാകുകയും ചെയ്തത്. ഉരുള്‍പൊട്ടലിലും പാറക്കല്ലുകളിലും മണ്ണിനടിയില്‍പ്പെട്ട് നാല് ജീവന്‍പൊലിഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223931/houses-submerged-under-water-in-landslides)