---
title: "ചെമ്പ്ര മണി കുലുക്കി ഭാഗത്ത് 20 ഓളം വിട്ടുകളില്‍ വെള്ളം കയറി"
english_title: "About 20 pits got flooded in Chembra Mani Kulukki area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223948/about-20-pits-got-flooded-in-chembra-mani-kulukki-area"
published_at: "2024-07-30T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a865bec8651_watter.JPG"
keywords: []
---

# ചെമ്പ്ര മണി കുലുക്കി ഭാഗത്ത് 20 ഓളം വിട്ടുകളില്‍ വെള്ളം കയറി

> **Lead Summary:** ** പേരാമ്പ്ര :** ചെമ്പ്ര പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ 20 ഓളം വീടുകളില്‍ വെള്ളം കയറി. ഈ വീടുകളിലുള്ളവരെ ഉയര്‍ന്ന സ്ഥലത്തുള്ള വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. ഇന്നലെ വൈകിട്ട് തുടങ്ങിയ കനത്ത മഴ 16 മണിക്കൂര്‍ പിന്നിട്ടിട്ടും നിര്‍ത്താതെ പെയ്യുകയാണ്.

## Article Content

** പേരാമ്പ്ര :** ചെമ്പ്ര പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ 20 ഓളം വീടുകളില്‍ വെള്ളം കയറി. ഈ വീടുകളിലുള്ളവരെ ഉയര്‍ന്ന സ്ഥലത്തുള്ള വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. ഇന്നലെ വൈകിട്ട് തുടങ്ങിയ കനത്ത മഴ 16 മണിക്കൂര്‍ പിന്നിട്ടിട്ടും നിര്‍ത്താതെ പെയ്യുകയാണ്.

ചെമ്പ്ര മണി കുലുക്കി പാലം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പാലത്തിന് താഴ് ഭാഗത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്. വീടുകളിലെ താഴത്തെ നിലകളില്‍ വെള്ളം കയറിയ നിലയിലാണ്. കുടുതല്‍ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യത ഏറെയാണ്.

ചീത്തപ്പറ്റ ബാലന്‍ വടക്കെ ചാലില്‍ , കക്കണ്ടി മോഹനന്‍, ഷിനു , പണിക്കാണ്ടി ശശി, രഘു സരോവരം, ഷാജി പനച്ചിങ്ങല്‍, റസാഖ് പുഴക്കല്‍ , കുന്നത്താട്ട് നാരായണന്‍, സുരേഷ് ചെമ്പ്ര നടുപറമ്പില്‍, അമ്പാഴപ്പാറ പാത്തുമ്മ, പാത്തിച്ചാലില്‍ കണാരന്‍, മഞ്ഞ കുന്നേല്‍ സിബി, രാമചന്ദ്രന്‍ രാധാലയം, ലിമേഷ് അമ്പായപ്പാറ, സന്തോഷ്, ബാബു എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത് .

ഒരു ഇന്‍ഡ്രസ്ട്രീസിലും കടയിലും വെള്ളം കയറിയിട്ടുണ്ട്. ചെമ്പ്ര ഭാഗത്ത് നിന്ന് ഇവിടേക്ക് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സി.കെ. ശശി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.സി. ഗീത, ടി.കെ ഷിജു എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്ത് ആളുകളെ മാറ്റുന്നതിന് നേതൃത്വം നല്‍കുന്നു.

ബന്ധു വീട്ടുകളിലും അയല്‍ വീടുകളിലുമാണ് ഇപ്പോള്‍ ഈ കുടുംബങ്ങള്‍ ഉള്ളത്. സാംസ്‌കാരിക നിലയത്തിലേക്ക് മാറാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ എല്ലാവരും മറ്റ് വീടുകളിലുമാണുള്ളതെന്നും വൈകിട്ടോടെ സാംസ്‌ക്കാരിക നിലയത്തിലേക്ക് മാറ്റണമെങ്കില്‍ മാറ്റുമെന്നു ഗ്രാമപഞ്ചായത്തംഗം പി.സി. ഗീത അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223948/about-20-pits-got-flooded-in-chembra-mani-kulukki-area)