---
title: "കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ച്ചകളില്‍ ഒപി പ്രവര്‍ത്തിക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു "
english_title: "The Youth Congress protested against the non-functioning of the OP on Sundays at the Kottur Family Health Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22399/the-youth-congress-protested-against-the-non-functioning-of-the-op-on-sundays-at-the-kottur-family-health-center"
published_at: "2022-01-24T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee4cb70a3df_0000 WATERMARK.jpg"
keywords: []
---

# കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ച്ചകളില്‍ ഒപി പ്രവര്‍ത്തിക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു 

> **Lead Summary:**  കൂട്ടാലിട: കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ച്ചകളില്‍ ഒപി പ്രവര്‍ത്തിക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം പ്രാഥമിക ചികില്‍സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

## Article Content

 കൂട്ടാലിട: കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ച്ചകളില്‍ ഒപി പ്രവര്‍ത്തിക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം പ്രാഥമിക ചികില്‍സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

ഈ ആരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ച്ചകളില്‍ ഡോക്ടറില്ലാതായിട്ട് മാസങ്ങളോളമായി. ഉടന്‍ ഞായറായ്ച്ചകളില്‍ ഒപി പ്രവര്‍ത്തിച്ച് ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കോട്ടൂര്‍ മണ്ഡലം പ്രസിഡന്റ് രജീഷ് കൂട്ടാലിട പറഞ്ഞു.

കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹാചര്യത്തില്‍ ഡോക്ടറെ നിയമിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പറഞ്ഞു. മണ്ഡലം യോഗത്തില്‍ രജീഷ് കൂട്ടാലിട, കെ .അഖില്‍, അഭിരാം തിരുവോട്, രമിത്ത് ലാല്‍ വാകയാട് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22399/the-youth-congress-protested-against-the-non-functioning-of-the-op-on-sundays-at-the-kottur-family-health-center)