---
title: "കനത്ത മഴയില്‍ പേരാമ്പ്ര പട്ടണവും വെള്ളത്തിലായി "
english_title: "Perambra town was also flooded due to heavy rains"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224007/perambra-town-was-also-flooded-due-to-heavy-rains"
published_at: "2024-07-30T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a88a2205c93_perambra.jpg"
keywords: []
---

# കനത്ത മഴയില്‍ പേരാമ്പ്ര പട്ടണവും വെള്ളത്തിലായി 

> **Lead Summary:** ** പേരാമ്പ്ര:** ഇന്നലെ വൈകിട്ട് തുടങ്ങിയ കനത്ത മഴയില്‍ പേരാമ്പ്ര പട്ടണവും വെള്ളത്തിലായി. ഇന്ന് രാവിലെ മുതലാണ് ടൗണിൽ വെള്ളം കയറിതുടങ്ങിയത്. വെള്ളം കയറിയതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ റോഡിലൂടെ കടന്നു പോകുന്നത്.

## Article Content

** പേരാമ്പ്ര:** ഇന്നലെ വൈകിട്ട് തുടങ്ങിയ കനത്ത മഴയില്‍ പേരാമ്പ്ര പട്ടണവും വെള്ളത്തിലായി. ഇന്ന് രാവിലെ മുതലാണ് ടൗണിൽ വെള്ളം കയറിതുടങ്ങിയത്. വെള്ളം കയറിയതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ റോഡിലൂടെ കടന്നു പോകുന്നത്.

കടകള്‍ അതികവും തുറക്കാത്ത സ്ഥിതിയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ കടകളിലേക്ക് വെള്ളം കയറുകയാണ്.

പേരാമ്പ്ര ടൗണില്‍ ചെമ്പ്ര റോഡിലും പൈതോത്ത് റോഡിലും വെള്ളം കയറിയ നിലയിലാണ്.

പൈതോത്ത് റോഡില്‍ രജീഷ് സുരഭി, ജസ്റ്റിന്‍ വലിയ വീടന്‍, തുരുത്തി താഴ കുനി ഗഫൂര്‍, കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ വിടുകളില്‍ വെള്ളം കയറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224007/perambra-town-was-also-flooded-due-to-heavy-rains)