---
title: "  ആംബുലന്‍സ് ഡ്രൈവറുടെ മരണം ദുരൂഹത  നീക്കാന്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ"
english_title: "  Congress demands probe into ambulance driver's death to unravel mystery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224168/congress-demands-probe-into-ambulance-drivers-death-to-unravel-mystery"
published_at: "2024-07-30T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8fc23a1402_congress.png"
keywords: []
---

#   ആംബുലന്‍സ് ഡ്രൈവറുടെ മരണം ദുരൂഹത  നീക്കാന്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട്, സ്ഥിരം നിയമന കാര്യത്തിലും, വേതന കുടിശ്ശിക ലഭിക്കാത്തതിനെയും കുറിച്ച് സാമൂഹ്യ മാധ്യമത്തില്‍ പുറത്തുവന്ന കുറിപ്പിനെ പറ്റി സമഗ്രമായി അന്വേഷിക്കണം നടത്തണം എന്ന് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട്, സ്ഥിരം നിയമന കാര്യത്തിലും, വേതന കുടിശ്ശിക ലഭിക്കാത്തതിനെയും കുറിച്ച് സാമൂഹ്യ മാധ്യമത്തില്‍ പുറത്തുവന്ന കുറിപ്പിനെ പറ്റി സമഗ്രമായി അന്വേഷിക്കണം നടത്തണം എന്ന് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ വേതന കുടിശിക ഉണ്ടോ എന്ന് ആശുപത്രി അധികൃതരും, കുടുംബാംഗങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടോ എന്ന് പോലീസും പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സിഐടിയു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ ഇക്കാര്യത്തിലുള്ള നിലപാട് അറിയാന്‍ താല്പര്യം ഉണ്ടെന്നും, ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ ചൂഷണം നടക്കുന്നുണ്ടെങ്കില്‍ തൊഴില്‍ വകുപ്പിന്റെ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ് , ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍ എന്നിവരും ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224168/congress-demands-probe-into-ambulance-drivers-death-to-unravel-mystery)