---
title: " കടിയങ്ങാട് മഹിമയില്‍ 20 ഓളം വീടുകളില്‍ വെള്ളം കയറി"
english_title: " About 20 houses in Kadiyangad Mahima flooded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224177/about-20-houses-in-kadiyangad-mahima-flooded"
published_at: "2024-07-30T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a900ed01518_vellam.png"
keywords: []
---

#  കടിയങ്ങാട് മഹിമയില്‍ 20 ഓളം വീടുകളില്‍ വെള്ളം കയറി

> **Lead Summary:** **പേരാമ്പ്ര : **ചങ്ങരോത്ത് മഹിമയില്‍ 20 ഓളം വീടുകളില്‍ വെള്ളം കയറി. കടിയങ്ങാട് ചെറുപുഴയോട് ചേര്‍ന്ന പ്രദേശമാണിത്. കാലത്ത് മുതല്‍ പുഴയില്‍ വെള്ളം ഉയരുന്നുണ്ടായിരുന്നെങ്കിലും ഉച്ചയോടെയാണ് വീടുകളിലേക്ക് വെള്ളം കയറിയത്.

## Article Content

**പേരാമ്പ്ര : **ചങ്ങരോത്ത് മഹിമയില്‍ 20 ഓളം വീടുകളില്‍ വെള്ളം കയറി. കടിയങ്ങാട് ചെറുപുഴയോട് ചേര്‍ന്ന പ്രദേശമാണിത്. കാലത്ത് മുതല്‍ പുഴയില്‍ വെള്ളം ഉയരുന്നുണ്ടായിരുന്നെങ്കിലും ഉച്ചയോടെയാണ് വീടുകളിലേക്ക് വെള്ളം കയറിയത്.

19-ാം വാര്‍ഡ് അംഗം ഇ.ടി സരീഷിന്റെ തുള്‍പ്പെടെയുള്ള വീടുകളിലാണ് വെള്ളം കയറിയത്. ഒരു കുടുംബത്തെ കടിയങ്ങാട് എല്‍ പി സ്‌കൂളിലേക്കും മറ്റുള്ളവരെ ബന്ധുവീടുകളിലേക്കും മാറ്റി പാര്‍പ്പിച്ചു.

പൊട്ടങ്കുളങ്ങര ഇബ്രാഹിം, തറവട്ടത്ത് മൊയ്തു, കൊടുവള്ളി മൂലയില്‍ രജീഷ്, മുതുകാട്ടില്‍ ജോര്‍ജ്ജ്, കോവുമ്മല്‍ പ്രസാദ്, കിഴക്കെ പറമ്പില്‍ രാമചന്ദ്രന്‍, കിഴക്കെ പറമ്പില്‍ പത്മിനി, കിഴക്കെ കോവുമ്മല്‍ ഹമീദ്, കിഴക്കെ പറമ്പില്‍ കുഞ്ഞാമി, കുറ്റിക്കാടന്‍ ഷിബു, ഏരം തോട്ടത്തില്‍ മുകുന്ദന്‍, തെനയം കോട്ട് പത്മിനി, തെനയംകോട്ട് പ്രദീപ്, ഏരംതോട്ടത്തില്‍ ഉണ്ണി നായര്‍, ഏരം തോട്ടത്തില്‍ കുമാരന്‍, ഏരം തോട്ടത്തില്‍ സതീദേവി, കിഴക്കെ കരുവാറ പൊയില്‍ കുഞ്ഞിമൊയ്തി, കുടത്താം കണ്ടി ഹമീദ്, മലപ്പാട് കണ്ടി നാരായണന്‍, കൊളപറമ്പില്‍ നളിനി, കോവുപ്പു റത്ത് കുഞ്ഞായി ഷ, കോവുപ്പുറത്ത് സരോജിനി അമ്മ, കോവുപ്പുറത്ത് പ്രദീപ്, കോവുപ്പുറത്ത് ബീരാന്‍, ആലോത്തും കൂട്ടത്തില്‍ നാരായണന്‍ നായര്‍ എന്നിവരുടെ വീടുകളിലാണ്വെള്ളം കയറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224177/about-20-houses-in-kadiyangad-mahima-flooded)