---
title: "കോഴിക്കോട് ഉള്‍പ്പടെ 12 ജില്ലകളില്‍ നാളെ   വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി"
english_title: "Seven districts including Kozhikode tomorrow   Holiday for educational institutions"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224219/seven-districts-including-kozhikode-tomorrow-holiday-for-educational-institutions"
published_at: "2024-07-30T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a91a5fabd5c_in-mangalore.png"
keywords: []
---

# കോഴിക്കോട് ഉള്‍പ്പടെ 12 ജില്ലകളില്‍ നാളെ   വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

> **Lead Summary:** **കോഴിക്കോട്: **ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

## Article Content

**കോഴിക്കോട്: **ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, എറണാകുളം, ഇടുക്കി, ആലപ്പുഴ, വയനാട്, പാലക്കാട്‌, കോട്ടയം  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണു നാളെ അവധി. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല. പാലക്കാട് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി.

നാളെ ( ജൂലൈ 31) മുതല്‍ ഓഗസ്റ്റ് രണ്ടു വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് മാറ്റമില്ല. -ണാല്‍ ദുരന്തബാധിത പ്രദേശത്തു നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കുമെന്നും പിഎസ്സി അറിയിച്ചു..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224219/seven-districts-including-kozhikode-tomorrow-holiday-for-educational-institutions)