---
title: "പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആലോക്കൂട്ടം-മരുതിയാട്ട് കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Perambra Grama Panchayat inaugurated the Alokuttam-Maruthiyatt Canal Road in the 13th ward"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22422/perambra-grama-panchayat-inaugurated-the-alokuttam-maruthiyatt-canal-road-in-the-13th-ward"
published_at: "2022-01-24T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee6f5f5296d_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആലോക്കൂട്ടം-മരുതിയാട്ട് കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആലോക്കൂട്ടം-മരുതിയാട്ട് കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സല്‍മ നന്മനക്കണ്ടിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ മനോജ് ചെറുവോട്ട് അദ്ധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആലോക്കൂട്ടം-മരുതിയാട്ട് കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സല്‍മ നന്മനക്കണ്ടിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ മനോജ് ചെറുവോട്ട് അദ്ധ്യക്ഷത വഹിച്ചു.

എട്ടാം വാര്‍ഡ് അംഗം പി.കെ. രാഗേഷ്, പന്ത്രണ്ടാം വാര്‍ഡ് അംഗം ജോന, മുന്‍ അംഗം കെ.പി. യൂസഫ്, എ.കെ. ദിവാകരന്‍, സി.പി. ഹമീദ്, കെ.പി. റസാഖ്, എന്‍.കെ. അസീസ്, എം.സി. യാസര്‍, സചീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കുനിയില്‍ പത്മനാഭന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22422/perambra-grama-panchayat-inaugurated-the-alokuttam-maruthiyatt-canal-road-in-the-13th-ward)