---
title: "റോഡില്‍ മരണക്കുഴി; മാധ്യമ പ്രവര്‍ത്തകന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Death pit on the road; The journalist escaped with a headache"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22456/journalist-radhakrishnan-ollur-injured-in-scooter-accident"
published_at: "2022-01-24T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eea452b255c_0000 WATERMARK.jpg"
keywords: []
---

# റോഡില്‍ മരണക്കുഴി; മാധ്യമ പ്രവര്‍ത്തകന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** **ഉള്ളിയേരി: **ഉള്ളിയേരി മുണ്ടോത്ത് റോഡിലെ കുഴിയില്‍ സ്‌ക്കൂട്ടര്‍ തെന്നി വീണ് മാധ്യമ പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒള്ളൂരിന് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം. ബാലുശ്ശേരിയിലുള്ള ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് അപകടമുണ്ടായത്.

## Article Content

**ഉള്ളിയേരി: **ഉള്ളിയേരി മുണ്ടോത്ത് റോഡിലെ കുഴിയില്‍ സ്‌ക്കൂട്ടര്‍ തെന്നി വീണ് മാധ്യമ പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒള്ളൂരിന് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം. ബാലുശ്ശേരിയിലുള്ള ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് അപകടമുണ്ടായത്.

മുണ്ടോത്ത് പള്ളി സ്റ്റോപ്പിനടത്തുള്ള ഇറക്കത്തില്‍ റോഡ് ഒരു ഭാഗത്ത് സോളിങ്ങ് നടത്തിയിട്ടുണ്ട്. മറുഭാഗത്ത് കുഴിയെടുത്ത നിലയിലുമാണുള്ളത്. റോഡില്‍ വെള്ളം നനച്ചിട്ടിരിക്കുന്നതിനാല്‍ റോഡ് ചെളിയായി കിടക്കുകയാണ്. ചെളിയില്‍ തെന്നി സ്‌ക്കൂട്ടര്‍ മറിയുകയും, റോഡിലേക്ക് തലയടിച്ച് വീഴുകയുമായിരുന്നു.

ഹെല്‍മെറ്റുള്ളതിനാല്‍ തലക്ക് പരുക്കേറ്റില്ല. തോളെല്ലിനും, കൈകാലുകള്‍ക്കും പരുക്കേറ്റു. ഉള്ളിയേരി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. റോഡ് നിര്‍മ്മാണ പ്രോജക്ട് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇരുചക്രവാഹനം തെന്നിവീണ് ഇവിടെ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു വീട്ടമ്മക്കും പരുക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22456/journalist-radhakrishnan-ollur-injured-in-scooter-accident)