---
title: "റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി വാഹന യാത്രക്കാരെ ബോധവത്കരിച്ചു"
english_title: "Motorists were made aware as part of the Road Safety Week celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22459/motorists-were-made-aware-as-part-of-the-road-safety-week-celebrations"
published_at: "2022-01-24T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eea91a4b3bd_0000 WATERMARK.jpg"
keywords: []
---

# റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി വാഹന യാത്രക്കാരെ ബോധവത്കരിച്ചു

> **Lead Summary:** ** മേപ്പയൂര്‍:** വാഹന യാത്രക്കാരെ ബോധവത്കരിച്ചു. റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഫയര്‍ സര്‍വീസ് സിവില്‍ ഡിഫന്‍സും, മേപ്പയൂര്‍ ജനമൈത്രി പോലീസും ചേര്‍ന്ന് മേപ്പയൂരില്‍ വാഹന യാത്രക്കാരെ ബോധവത്കരിച്ചു.

## Article Content

** മേപ്പയൂര്‍:** വാഹന യാത്രക്കാരെ ബോധവത്കരിച്ചു. റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഫയര്‍ സര്‍വീസ് സിവില്‍ ഡിഫന്‍സും, മേപ്പയൂര്‍ ജനമൈത്രി പോലീസും ചേര്‍ന്ന് മേപ്പയൂരില്‍ വാഹന യാത്രക്കാരെ ബോധവത്കരിച്ചു.

നിയമ ലങ്കനം നടത്തിയ യാത്രക്കാരെയും ബോധവല്‍ക്കരിച്ച് നോട്ടീസ് നല്‍കുകയും, അല്ലാത്തവരെ പ്രോത്സാഹനമായി മിട്ടായി നല്‍കി അനുമോദിക്കുകയും ചെയ്തു. അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സബ്. ഇന്‍സ്പെക്ടര്‍ പി.വി. പ്രശോഭ് ഉദ്ഘാടനം ചെയ്തു.

എസ്‌ഐ സതീശന്‍ വായോത്ത്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ എ. ഷിജിത്ത്, എം. ബിനീഷ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അഷറഫ് ചിറക്കര എന്‍.പി. രാധിക സിവില്‍ ഡിഫെന്‍സ് അംഗങ്ങളായ കെ. രജീഷ്, പി.കെ. സുധീഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സി.ടി. മുകുന്ദന്‍ വൈദ്യര്‍ സ്വാഗതവും സുനില്‍ വിളയാട്ടൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22459/motorists-were-made-aware-as-part-of-the-road-safety-week-celebrations)