ചങ്ങരോത്ത് : കഴിഞ്ഞ 2 ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളകെട്ടുകളാണ്. നൂറുകണക്കിന് ആളുകളുടെ ഏക ആശ്രയമായ ചങ്ങരോത്ത് പ്രാഥമിക ആരോഗ്യകേന്ദ്രവും വെള്ളം കയറി പ്രവര്‍ത്തനം നിലച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ഓഫീസറായ ഡോ. ആനന്ദന്‍ സാഹചര്യത്തിനൊത്ത് ഉയര്‍ന്ന് രോഗികള്‍ക്ക് ആശ്വാസ നടപടിയുമായി രംഗത്തുവന്നു.

ആശുപത്രി പരിസരത്തുള്ള വെളുത്ത പറമ്പത്ത് അശോകനുമായി സംസാരിച്ച് അദ്ദേഹത്തിന്റെ വീടിനെ മണിക്കുറുകള്‍ കൊണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ഡോക്ടര്‍മാരും സ്റ്റാഫുകളുമായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തത് രോഗികള്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വെള്ളത്താല്‍ ചുററപ്പെട്ട് പ്രവര്‍ത്തനം നിലച്ചപ്പോള്‍ ചങ്ങരോത്തും പരിസര പഞ്ചായത്തുകളിലുമായുള്ള രോഗികള്‍ ഏഴ് കിലോമീറ്റര്‍ യാത്ര ചെയ്ത് പേരാമ്പ്ര ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ഡോ: ആനന്ദിന്റെ സമയോചിത ഇടപടെലും നടപടിയും രോഗികള്‍ക്ക് ആശ്വാസമായി.
മരുന്നുകള്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങളൊരുക്കിയ ആശുപത്രി ജീവനക്കാരും, മറ്റു ഡോക്ടര്‍മാരും അഭിനന്ദനം അര്‍ഹിക്കുന്നു. ഡോക്ടര്‍ ആനന്ദിന്റെ ഈ ജനകീയ ഇടപെടലിനെ നാട്ടുകാരും പ്രശംസിക്കുകയാണ്.
ഡോ. ആനന്ദ്, മറ്റു ഡോക്ടര്‍മാര്‍, മുഴുവന്‍ ജീവനക്കാര്‍, വീട് താല്കാലിക ആരോഗ്യ കേന്ദ്രമാക്കാന്‍ സന്മനസ്സ് കാണിച്ച വെളുത്ത പറമ്പത്ത് അശോകന്‍ എന്നിവര്‍ക്ക് അഭിനന്ദനമര്‍ഹിക്കുന്ന പ്രവര്‍ത്തനമാണ് ചെയ്തിരിക്കുന്നത്.
Dr. Anand's timely intervention brought relief to the patients