---
title: "സപ്പോര്‍ട്ടിംഗ് ഡാം നിര്‍മ്മാണത്തിന്റെ പേരില്‍ കുടിവെള്ളം മുട്ടിച്ചു; പ്രതിഷേധ ധര്‍ണ്ണയുമായി ബിജെപി പ്രവര്‍ത്തകര്‍ "
english_title: "Drinking water cut off due to construction of support dam; BJP workers protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22474/drinking-water-cut-off-due-to-construction-of-support-dam-bjp-workers-protest"
published_at: "2022-01-24T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eeb91cf2624_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സപ്പോര്‍ട്ടിംഗ് ഡാം നിര്‍മ്മാണത്തിന്റെ പേരില്‍ കുടിവെള്ളം മുട്ടിച്ചു; പ്രതിഷേധ ധര്‍ണ്ണയുമായി ബിജെപി പ്രവര്‍ത്തകര്‍ 

> **Lead Summary:** **പേരാമ്പ്ര: **പെരുവണ്ണാമുഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി അണക്കെട്ടിനു സപ്പോര്‍ട്ടിംഗ് ഡാം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ മണ്ഡലത്തിലെ പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപ്പാറ തുടങ്ങിയ നാല് പഞ്ചായത്തുകളില്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് മൂന്നാഴ്ച്ചയിലധികമായി കുടിവെള്ളം നിഷേധിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ നടപടിയില്‍ പ്രതിഷേധിഷ് ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി നേത്യത്വത്തില്‍ പേരാമ്പ്ര വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

## Article Content

**പേരാമ്പ്ര: **പെരുവണ്ണാമുഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി അണക്കെട്ടിനു സപ്പോര്‍ട്ടിംഗ് ഡാം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ മണ്ഡലത്തിലെ പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപ്പാറ തുടങ്ങിയ നാല് പഞ്ചായത്തുകളില്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് മൂന്നാഴ്ച്ചയിലധികമായി കുടിവെള്ളം നിഷേധിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ നടപടിയില്‍ പ്രതിഷേധിഷ് ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി നേത്യത്വത്തില്‍ പേരാമ്പ്ര വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

പ്രതിഷേധ ധര്‍ണ്ണ ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. മാസങ്ങള്‍ക്കു മുന്നേ തയ്യാറെടുത്ത് ആരംഭിച്ച പ്രവൃത്തിയില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി കുടിവെള്ളം നല്‍കുന്നതിന് പകരം പ്രവൃത്തിക്കിടയില്‍ കനാല്‍ പൊട്ടിയതിനാലാണ് കുടിവെള്ളം മുടങ്ങുന്നതെന്ന് പറയുന്നത് ബാലിശമാണ്.

ഇതേ ഡാമില്‍ നിന്ന് തന്നെ എടുക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി സഹകരിച്ച് ബദല്‍ മാര്‍ഗ്ഗം തേടുന്നതിന് പകരം വാട്ടര്‍ അതോറിറ്റി ജനങ്ങളെ പരിഹസിക്കുകയാണെന്ന് കെ.കെ.രജീഷ് ആരോപിച്ചു.

കുടിവെള്ളമില്ലാതെ ജനം വലയുമ്പോള്‍ മൗനം തുടരുന്ന ജനപ്രതിനിധികള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ചടങ്ങില്‍ മണ്ഡലം ജനറല്‍ സെക്രടറി തറമല്‍ രാഗേഷ് അദ്ധ്യക്ഷനായി.

കെ.രാഘവന്‍, കെ.എം സുധാകരന്‍, ബാബു പുതുപ്പറമ്പില്‍, ടി.എം ഹരിദാസ്, ഇ.ടി ബാലന്‍, പ്രസൂണ്‍ കല്ലോട്, ജുബിന്‍ ബാലകൃഷ്ണന്‍, കെ.കെ സജീവന്‍ എന്നിവര്‍ സംസാരിച്ചു. വി.സി നാരായണന്‍ , ജനാര്‍ദ്ധനന്‍ കോടേരിച്ചാല്‍, ശ്രീജിത്ത് കല്ലോട്, കെ രാജന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22474/drinking-water-cut-off-due-to-construction-of-support-dam-bjp-workers-protest)