---
title: "നവീകരിച്ച മുഖമണ്ഡപം സമര്‍പ്പണവും എല്‍ഇഡി സ്വിച്ച് ഓണ്‍ കര്‍മവും ആദരിക്കല്‍ ചടങ്ങും "
english_title: "Renovated faമade dedication, LED switch-on ceremony and honoring ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22477/renovated-faade-dedication-led-switch-on-ceremony-and-honoring-ceremony"
published_at: "2022-01-24T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eeb841d4823_0000 WATERMARK.jpg"
keywords: []
---

# നവീകരിച്ച മുഖമണ്ഡപം സമര്‍പ്പണവും എല്‍ഇഡി സ്വിച്ച് ഓണ്‍ കര്‍മവും ആദരിക്കല്‍ ചടങ്ങും 

> **Lead Summary:** ** രാമല്ലൂര്‍:** നൊച്ചാട് രാമല്ലൂര്‍ മാവിലംബാടി ശ്രീ പരദേവത ക്ഷേത്രം ശ്രീകോവില്‍ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച മുഖമണ്ഡപം സമര്‍പ്പണവും എല്‍ഇഡി സ്വിച്ച് ഓണ്‍ കര്‍മവും ആര്‍ട്ടിസ്റ്റ് രാഹുലിനെ ആദരിക്കലും നടന്നു.

## Article Content

** രാമല്ലൂര്‍:** നൊച്ചാട് രാമല്ലൂര്‍ മാവിലംബാടി ശ്രീ പരദേവത ക്ഷേത്രം ശ്രീകോവില്‍ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച മുഖമണ്ഡപം സമര്‍പ്പണവും എല്‍ഇഡി സ്വിച്ച് ഓണ്‍ കര്‍മവും ആര്‍ട്ടിസ്റ്റ് രാഹുലിനെ ആദരിക്കലും നടന്നു.

മേല്‍ശാന്തി ബ്രഹ്മശ്രീ ഉഷാ കാമ്പ്രം ജയദേവന്‍ നമ്പൂതിരിപ്പാട് മുഖമണ്ടപം അനാച്ഛാദനം ചെയ്തു. സെക്രട്ടറി ടി.വി. വിനോദന്‍ എല്‍ഇഡി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ഊരാളന്‍ സി.കെ. ശശി രാഹുലിനെ ആദരിച്ചു.

 ചെയര്‍മാന്‍ എംകെ ശ്രീധരന്‍, പ്രസിഡന്റ് ഇല്ലത്ത് സുരേന്ദ്രന്‍, എം.കെ. ദേവകിയമ്മ, ലതീഷ് ചെമ്പോട്ട് എന്നിവര്‍ രാഹുലിന് സ്‌നേഹാദരങ്ങള്‍ അര്‍പിച്ചു. വഴിപാട് നടത്തിയ എം.എം. ബാലന്‍ നായര്‍, കെ.സി കൃഷ്ണദാസ്, എം.കെ. ദേവകി അമ്മ, ടി.കെ. കരുണാകരന്‍ നായര്‍, ബീന ഇടത്തൂറ, വി.സി. ലതീഷ് എന്നിവരെയും ആദരിച്ചു. രാമചന്ദ്രന്‍ ചന്ദ്രമന സ്വാഗതവും ശ്രീജിത്ത് കൃഷ്ണ നന്ദിയും പറഞ്ഞു. ഉത്സവം ഇന്ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22477/renovated-faade-dedication-led-switch-on-ceremony-and-honoring-ceremony)