---
title: "ജാനകിവയലില്‍ നിറവ് നെല്‍കൃഷി പദ്ധതിക്ക് തുടക്കമിട്ടു "
english_title: "Nirav started paddy cultivation project in Janakivayal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22485/nirav-started-paddy-cultivation-project-in-janakivayal"
published_at: "2022-01-24T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eec2907702e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ജാനകിവയലില്‍ നിറവ് നെല്‍കൃഷി പദ്ധതിക്ക് തുടക്കമിട്ടു 

> **Lead Summary:** പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജാനകിവയലില്‍ 'നിറവ്' നെല്‍കൃഷി പദ്ധതി തുടങ്ങി.

## Article Content

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജാനകിവയലില്‍ 'നിറവ്' നെല്‍കൃഷി പദ്ധതി തുടങ്ങി.

ദീര്‍ഘകാലമായി തരിശായിക്കിടക്കുന്ന ജാനകിവയലില്‍ ഒന്നര ഏക്കര്‍ പാടത്താണ് കൃഷിചെയ്യുന്നത്. പഞ്ചായത്തിന്റെ 'നിറവ്' പദ്ധതിയുടെ ഭാഗമാണ് ഇത്.

വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക എന്നതും എന്‍എസ്എസ് ലക്ഷ്യമിടുന്നു. വിത ഉത്സവം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

കൃഷി - മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍ അധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡന്റ് സി.എച്ച് സനൂപ്, അധ്യാപകരായ കെ.എം.സുരേഷ്, പി.എം.നവാസ്, പ്രോഗ്രാം ഓഫീസര്‍ ആര്‍. സീന എന്നിവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ. ദാമോദരന്‍ സ്വാഗതവും വോളണ്ടിയര്‍ ലീഡര്‍ കെ. ടി . അല്‍ത്താഫ് നന്ദിയും പറഞ്ഞു. പാടശേഖരകമ്മിറ്റി അംഗങ്ങളായ ഗോവിന്ദന്‍ ആപ്പറ്റ, എന്‍.ടി ബാലന്‍, എ.സി. പദ്മനാഭന്‍, എ.സി. ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുട്ടോളം ചെളിയിലിറങ്ങി കുട്ടികള്‍ നടീല്‍പ്പാട്ട് പാടിയും കൈകൊട്ടിയും വിത്തിടലില്‍ പങ്കുചേര്‍ന്നപ്പോള്‍ നാട്ടുകാര്‍ക്ക് അതൊരു പുതിയ അനുഭവമായി മാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22485/nirav-started-paddy-cultivation-project-in-janakivayal)