---
title: "കക്കയം ഡാം റോഡില്‍ കൂറ്റന്‍ പാറ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു "
english_title: "A huge boulder fell on the road on the Kakkayam Dam Road, disrupting traffic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224928/a-huge-boulder-fell-on-the-road-on-the-kakkayam-dam-road-disrupting-traffic"
published_at: "2024-08-02T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac7bff747cd_0000_ATTACH__1.jpg"
keywords: []
---

# കക്കയം ഡാം റോഡില്‍ കൂറ്റന്‍ പാറ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു 

> **Lead Summary:** ** കക്കയം:** കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ കക്കയം ഡാം സൈറ്റ് റോഡില്‍ മണ്ണിടിച്ചില്‍. ബിവിസി ഭാഗത്താണ് കൂറ്റന്‍ പാറ റോഡിലേക്ക് അടര്‍ന്ന് വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. പാറക്കെട്ട് ഉള്ള ഈ മേഖലയില്‍ കഴിഞ്ഞ ദിവസവും പാറ അടര്‍ന്ന് വീണ് ഗതാഗത തടസ്സം നേരിട്ടിരുന്നു. തുടര്‍ച്ചയായി പാറ പൊട്ടുന്നത് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. പാറ റോഡിലേക്ക് വീണതോടെ കക്കയം ഡാം സൈറ്റിലേക്കുള്ള ഗതാഗതം മുടങ്ങിയ നിലയിലാണ്.

## Article Content

** കക്കയം:** കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ കക്കയം ഡാം സൈറ്റ് റോഡില്‍ മണ്ണിടിച്ചില്‍. ബിവിസി ഭാഗത്താണ് കൂറ്റന്‍ പാറ റോഡിലേക്ക് അടര്‍ന്ന് വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. പാറക്കെട്ട് ഉള്ള ഈ മേഖലയില്‍ കഴിഞ്ഞ ദിവസവും പാറ അടര്‍ന്ന് വീണ് ഗതാഗത തടസ്സം നേരിട്ടിരുന്നു. തുടര്‍ച്ചയായി പാറ പൊട്ടുന്നത് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. പാറ റോഡിലേക്ക് വീണതോടെ കക്കയം ഡാം സൈറ്റിലേക്കുള്ള ഗതാഗതം മുടങ്ങിയ നിലയിലാണ്.

ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ ഈ റൂട്ടിലൂടെ സഞ്ചരിക്കാന്‍ സാധിക്കൂ. കക്കയം ഡാം, ടൂറിസ്റ്റ് കേന്ദ്രം ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഗതാഗതം മുടങ്ങിയിരിക്കുകയാണ്. വനം വകുപ്പ്, പൊലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഡാം സൈറ്റ് മേഖലയിലേക്ക് സഞ്ചരിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്.

ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാം തുറക്കുന്നതിനു ഉദ്യോഗസ്ഥര്‍ നിരന്തരം ഈ റൂട്ടിലൂടെ സഞ്ചരിക്കേണ്ടതാണ്. കെഎസ്ഇബി, പഞ്ചായത്ത്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പാറ പൊട്ടിച്ചു നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224928/a-huge-boulder-fell-on-the-road-on-the-kakkayam-dam-road-disrupting-traffic)