---
title: "പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ട്; പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭമെന്ന് യൂത്ത് ലീഗ് "
english_title: "Water reservoir in Perambra town; The Youth League will protest if there is no solution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224949/water-reservoir-in-perambra-town-the-youth-league-will-protest-if-there-is-no-solution"
published_at: "2024-08-02T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac866a48472_nivedanam.jpg"
keywords: []
---

# പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ട്; പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭമെന്ന് യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **ആയിരക്കണക്കിന് യാത്രക്കാരും കച്ചവടക്കാരും ആശ്രയിക്കുന്ന പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **ആയിരക്കണക്കിന് യാത്രക്കാരും കച്ചവടക്കാരും ആശ്രയിക്കുന്ന പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ബസ്റ്റാന്‍ഡ് പരിസരവും ചെമ്പ്ര റോഡും ഒരു ചെറിയ മഴ വരുമ്പോള്‍ തന്നെ വെള്ളത്തില്‍ മുങ്ങുകയും കച്ചവടക്കാരുടെ കച്ചവട സാധനങ്ങള്‍ ഉള്‍പ്പെടെ നശിക്കുകയൂം ആളുകളുടെ ജീവന് തന്നെ ഭീഷണി ആകുകയും ചെയ്യുന്നത് നിരന്തര കാഴ്ചയാണെന്നും അവര്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ പേരാമ്പ്ര ചെമ്പ്ര റോഡ് മുതല്‍ ബസ് സ്റ്റാന്റ് വരെയും താഴെ മാര്‍ക്കറ്റ് മുതല്‍ പൈതോത്ത് റോഡ് വരെയും വലിയ വെള്ളക്കെട്ടാണ് ഉണ്ടാകുന്നത്. റോഡ് നിര്‍മ്മാണത്തിന്റെ അപാകതയും വെള്ളം ഒഴിഞ്ഞുപോകാന്‍ സംവിധാനം ഇല്ലാത്തതും, പേരാമ്പ്ര നഗരത്തില്‍ നടപ്പിലാക്കിയ അശാസ്ത്രീയ സൗന്ദര്യ വല്‍ക്കരണവുമാണ് ഈ ദുരന്തത്തിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പരാതികള്‍ കൊടുത്തിട്ടും ഒരിടപെടല്‍ പോലും നടത്തിയില്ല എന്ന് മാത്രമല്ല ഇതിനെ വളരെ മോശമായി ചിത്രീകരിക്കുന്ന നിലപാട് ആണ് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഈ കാര്യത്തില്‍ അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ സമര രംഗത്ത് ഇറങ്ങുമെന്നും പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു.

ഈ ആവശ്യം ഉന്നയിച്ചു നിയോജക മണ്ഡലം ഭാരവാഹികള്‍ പി ഡബ്ല്യൂ ഡി അധികൃതര്‍ക്ക് നിവേദനം നല്‍കി. നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ഭാരവാഹികളായ കെ.സി മുഹമ്മദ്, സലീം മിലാസ്, ശംസുദ്ധീന്‍ വടക്കയില്‍, ടി.കെ നഹാസ്, സി.കെ ജറീഷ് എന്നിവര്‍ യോണത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224949/water-reservoir-in-perambra-town-the-youth-league-will-protest-if-there-is-no-solution)