---
title: "15 മുതല്‍ 18 വരെയുള്ളവര്‍ക്കു വാക്‌സിനേഷന്‍ നാളെ;  പെരുവണ്ണാമൂഴി ഫാത്തിമ സ്‌കൂള്‍ പാരിഷ് ഹാളില്‍"
english_title: "Vaccination for 15- to 18-year-olds tomorrow; At Pannikottur Primary Health Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22495/vaccination-for-15-to-18-year-olds-tomorrow-at-pannikottur-primary-health-center"
published_at: "2022-01-24T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eeccc9a5441_vvvv - Copy (3) - Copy copy.jpg"
keywords: []
---

# 15 മുതല്‍ 18 വരെയുള്ളവര്‍ക്കു വാക്‌സിനേഷന്‍ നാളെ;  പെരുവണ്ണാമൂഴി ഫാത്തിമ സ്‌കൂള്‍ പാരിഷ് ഹാളില്‍

> **Lead Summary:** **പേരാമ്പ്ര: **പെരുവണ്ണാമൂഴി ഫാത്തിമ സ്‌കൂള്‍ പാരിഷ് ഹാളില്‍ വെച്ച് 15 വയസ്സു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്നു പന്നിക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പെരുവണ്ണാമൂഴി ഫാത്തിമ സ്‌കൂള്‍ പാരിഷ് ഹാളില്‍ വെച്ച് 15 വയസ്സു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്നു പന്നിക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

നാളെ കാലത്ത് 10 മണി മുതല്‍ 12 മണി വരെ ആണ് കോവാക്‌സിന്‍ നല്‍കുക. 2005, 2006, 2007 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ലഭിക്കുന്ന സീക്രട്ട് കോഡും (14 അക്ക റഫറന്‍സ് ID യിലെ അവസാന 4 അക്കം) രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറും ആധാര്‍ കാര്‍ഡുമായി വരണം.

ആധാര്‍ കാര്‍ഡില്ലാത്തവര്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്നം ആരോഗ്യ വിഭാഗം അറിയിച്ചു. സ്‌പോട്ട് റജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22495/vaccination-for-15-to-18-year-olds-tomorrow-at-pannikottur-primary-health-center)