---
title: "ടി.പി. രാമകൃഷ്ണന്‍ ആവളയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു "
english_title: "TP Ramakrishnan visited the relief camp at Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224955/tp-ramakrishnan-visited-the-relief-camp-at-avala"
published_at: "2024-08-02T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac8b2bf362b_0000_ATTACH__1.jpg"
keywords: []
---

# ടി.പി. രാമകൃഷ്ണന്‍ ആവളയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു 

> **Lead Summary:**  **ആവള : **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ ആവള യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ ടി.പി. രാമകൃഷണന്‍ സന്ദര്‍ശിച്ചു. കാലവര്‍ഷം ശക്തമായതോടെ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പെരിഞ്ചേരി കടവ്, കാഞ്ഞിരക്കുനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ക്യാമ്പിലുള്ളത്.

## Article Content

 **ആവള : **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ ആവള യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ ടി.പി. രാമകൃഷണന്‍ സന്ദര്‍ശിച്ചു. കാലവര്‍ഷം ശക്തമായതോടെ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പെരിഞ്ചേരി കടവ്, കാഞ്ഞിരക്കുനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ക്യാമ്പിലുള്ളത്.

കാലവര്‍ഷം ശക്തമായതോടെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്തിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കായി ആവശ്യമായ സൗകര്യങ്ങള്‍, ഭക്ഷണം, മരുന്ന് തുടങ്ങിയവ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.

60 വയസിന് മുകളിലുള്ള 18 പുരുഷന്മാരും, 15 സ്ത്രീകളും ഉള്‍പ്പെടെ 85 കുടുംബങ്ങളില്‍ നിന്നായി 204 അംഗങ്ങളാണ് ക്യാമ്പില്‍ ഉള്ളത്. ഇതില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറമേ 77 പുരുഷന്മാരും 69 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി. മോനിഷ, കെ.എം. ബിജിഷ , ഇ.കെ. സുബൈദ എന്നിവര്‍ എംഎല്‍എക്ക് ഒപ്പമുണ്ടായിരുന്നു. ക്യാമ്പിലെത്തിയ എംഎല്‍എ, റവന്യൂ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്യാമ്പംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224955/tp-ramakrishnan-visited-the-relief-camp-at-avala)