---
title: "പെരുവണ്ണാമൂഴിയിൽ മരം കടപുഴകി വീണു "
english_title: "The tree fell down in  heavy rain at Peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224964/the-tree-fell-down-in-heavy-rain-at-peruvannamoozhi"
published_at: "2024-08-02T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac904925a9b_0000_ATTACH__1.jpg"
keywords: []
---

# പെരുവണ്ണാമൂഴിയിൽ മരം കടപുഴകി വീണു 

> **Lead Summary:** ** പെരുവണ്ണാമൂഴി :** കനത്ത മഴയില്‍ പെരുവണ്ണാമൂഴിയില്‍ മരം കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. പെരുവണ്ണാമൂഴി ടുറിസ്റ്റ് കേന്ദ്രത്തിന് സമീപം കടിയങ്ങാട് റോഡില്‍ ചക്കിട്ടപ്പാറ വില്ലേജ് ഓഫീസിന് സമീപമാണ് മരം കടപുഴകി വീണത്.

## Article Content

** പെരുവണ്ണാമൂഴി :** കനത്ത മഴയില്‍ പെരുവണ്ണാമൂഴിയില്‍ മരം കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. പെരുവണ്ണാമൂഴി ടുറിസ്റ്റ് കേന്ദ്രത്തിന് സമീപം കടിയങ്ങാട് റോഡില്‍ ചക്കിട്ടപ്പാറ വില്ലേജ് ഓഫീസിന് സമീപമാണ് മരം കടപുഴകി വീണത്.

സിആര്‍പിഎഫ് ന് പതിച്ചു നല്‍കിയ ഇറിഗേഷന്റെ ഭൂമിയിലുള്ള ഇരൂള്‍ മരമാണ് റോഡിലേക്ക് പതിച്ചത്. ഇന്ന് ഉച്ചക്ക് 12.40 ഓടെയാണ് സംഭവം. വൈദ്യുതി ലൈനുകളും പൊട്ടിയ നിലയിലാണ്. ചക്കിട്ടപ്പാറയില്‍ നിന്നും കെഎസ്ഇബി ജീവി വനക്കാരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. മരം മുറിച്ച് മാറ്റിയാലേ വാഹന ഗതാഗതം പുനസ്ഥാപിക്കാനാവൂ.

.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224964/the-tree-fell-down-in-heavy-rain-at-peruvannamoozhi)