---
title: "ഗുളികപുഴ തീരം ഇടിയുന്നു; എംഎം മണ്ണില്‍ നാബോഡി മണ്ണില്‍ നിവാസികള്‍ ദുരിതത്തില്‍"
english_title: "The Gulikapuzha coast is collapsing; Residents of MM land are in distress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224981/the-gulikapuzha-coast-is-collapsing-residents-of-mm-land-are-in-distress"
published_at: "2024-08-02T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac9c999f296_theeram.jpg"
keywords: []
---

# ഗുളികപുഴ തീരം ഇടിയുന്നു; എംഎം മണ്ണില്‍ നാബോഡി മണ്ണില്‍ നിവാസികള്‍ ദുരിതത്തില്‍

> **Lead Summary:** ** വേളം :** വേളം പഞ്ചായത്തിലെ കുറ്റ്യാടി പുഴയുടെ തീരത്തുള്ള എംഎം മണ്ണില്‍ നാബോഡി മണ്ണില്‍ ഭാഗത്ത് പുഴയുടെ തീരം 20 മീറ്ററോളം ഇടിഞ്ഞ് ചുറ്റുമുള്ള വീടുകള്‍ക്കും ഭീഷണിയായിരിക്കുന്നു.

## Article Content

** വേളം :** വേളം പഞ്ചായത്തിലെ കുറ്റ്യാടി പുഴയുടെ തീരത്തുള്ള എംഎം മണ്ണില്‍ നാബോഡി മണ്ണില്‍ ഭാഗത്ത് പുഴയുടെ തീരം 20 മീറ്ററോളം ഇടിഞ്ഞ് ചുറ്റുമുള്ള വീടുകള്‍ക്കും ഭീഷണിയായിരിക്കുന്നു.

പ്രദേശ വാസികള്‍ ബന്ധു വീടുകളിലേക്ക് താമസം മാറി. വര്‍ഷങ്ങളായി പുഴ തീരം ഭിത്തി കെട്ടി സംരക്ഷിക്കാന്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രദേശ വാസികള്‍ അപേക്ഷ നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല എന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സംഭവ സ്ഥലം വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  നയീമ കുലമുള്ളതില്‍, വില്ലേജ് ഓഫീസര്‍ മഹേഷ് കുമാര്‍, വില്ലേജ് ജനകിയ സമിതി അംഗം യൂസഫ് പള്ളിയത്ത്, സ്പെഷന്‍ വില്ലേജ് ഓഫീസര്‍ രാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സലീം ഇ.പി, കെ.സി. സിത്താര, അസീസ് കിനാറുള്ളത്തില്‍, ടി. സുമ, കെ.കെ. ഷൈനി, ബീന കൊട്ടേമ്മല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224981/the-gulikapuzha-coast-is-collapsing-residents-of-mm-land-are-in-distress)