---
title: "ദേശീയ പെണ്‍കുട്ടികളുടെ ദിനം ആഘോഷിച്ച് പെരുവണ്ണാമൂഴി കെവികെയും ഐ.ഐ.എസ്.ആറും "
english_title: "Peruvannamoozhi KVK and IISR celebrate National Girls' Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22504/peruvannamoozhi-kvk-and-iisr-celebrate-national-girls-day"
published_at: "2022-01-24T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eed661f013c_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ദേശീയ പെണ്‍കുട്ടികളുടെ ദിനം ആഘോഷിച്ച് പെരുവണ്ണാമൂഴി കെവികെയും ഐ.ഐ.എസ്.ആറും 

> **Lead Summary:** **പേരാമ്പ്ര:** ദേശീയ പെണ്‍കുട്ടികളുടെ ദിനം ആഘോഷിച്ച് പെരുവണ്ണാമൂഴിയിലെ കൃഷി വിഞ്ജാന്‍ കേന്ദ്രവും ഐ.ഐ.എസ്.ആറും. പരിപാടിയുടെ ഉദ്ഘാടനം നൊച്ചാട് ആയുര്‍വേദ ആശുപത്രി ഗവ. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് കവിത നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** ദേശീയ പെണ്‍കുട്ടികളുടെ ദിനം ആഘോഷിച്ച് പെരുവണ്ണാമൂഴിയിലെ കൃഷി വിഞ്ജാന്‍ കേന്ദ്രവും ഐ.ഐ.എസ്.ആറും. പരിപാടിയുടെ ഉദ്ഘാടനം നൊച്ചാട് ആയുര്‍വേദ ആശുപത്രി ഗവ. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് കവിത നിര്‍വ്വഹിച്ചു.

ഉമരിക്കാട് (തൂത്തുക്കുടി) ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക പി.മലര്‍ കോടി മുഖ്യ പ്രഭാഷണം നടത്തി.

രാഷ്ട്രപുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തില്‍ കോഴിക്കോട് കെവികെയിലെ എ.ദീപ്തി ബോധവത്കരണ ക്ലാസ് നടത്തി. പരിപാടികളില്‍ കെവികെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.രാതകൃഷ്ണന്‍ അധ്യക്ഷനായി.

ഡോ.കെ.കെ. ഐശ്വര്യ, നന്ദിയും പറഞ്ഞു. നടുവണ്ണൂര്‍, കൂത്താളി, ചക്കിട്ടപാറ, പേരാമ്പ്ര, കൊയിലാണ്ടി, ഉള്ളിയേരി, ബാലുശേരി, പയ്യോളി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. കെ.വി.കെ, ഐ.ഐ.എസ്.ആര്‍ സന്ദര്‍ശിച്ച പെണ്‍കുട്ടികള്‍ക്ക് വീടുകളില്‍ നടുന്നതിനുള്ള തൈകളും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22504/peruvannamoozhi-kvk-and-iisr-celebrate-national-girls-day)