---
title: "അല്‍ഫോന്‍സ കോളേജില്‍ പുതിയ അക്കാദമിക് കെട്ടിടവും, ഗേള്‍സ് ഹോസ്റ്റലും, റെക്കോര്‍ഡിങ് സ്റ്റുഡിയോയും ഉദ്ഘാടനം ചെയ്തു"
english_title: "New academic building, girls hostel and recording studio inaugurated at Alphonsa College, Thiruvampady"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225059/new-academic-building-girls-hostel-and-recording-studio-inaugurated-at-alphonsa-college-thiruvampady"
published_at: "2024-08-02T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അല്‍ഫോന്‍സ കോളേജില്‍ പുതിയ അക്കാദമിക് കെട്ടിടവും, ഗേള്‍സ് ഹോസ്റ്റലും, റെക്കോര്‍ഡിങ് സ്റ്റുഡിയോയും ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** തിരുവമ്പാടി: **തിരുവമ്പാടി അല്‍ഫോന്‍സാ കോളേജില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയും, ഗേള്‍സ് ഹോസ്റ്റലും, പുതിയ അക്കാദമിക് ബ്ലോക്കും ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** തിരുവമ്പാടി: **തിരുവമ്പാടി അല്‍ഫോന്‍സാ കോളേജില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയും, ഗേള്‍സ് ഹോസ്റ്റലും, പുതിയ അക്കാദമിക് ബ്ലോക്കും ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഓഡിറ്റോറിയവും ക്ലാസ് റൂമുകളും അടങ്ങിയ പുതിയ ബ്ലോക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ റെക്കോര്‍ഡിങ് സ്റ്റുഡിയോയും 80 ഓളം കുട്ടികള്‍ക്ക് താമസിച്ച് പഠിക്കുവാന്‍ സൗകര്യപ്രദമായ ഗേള്‍സ് ഹോസ്റ്റലുമാണ് കോളേജിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചത്.

വയനാട്ടിലേയും വിലങ്ങാട്ടേയും ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഏറ്റവും ലളിതമായ രീതിയിലാണ് വെഞ്ചിരിപ്പ് കര്‍മ്മങ്ങളും ഉദ്ഘാടനവും നിര്‍വ്വഹിച്ചത്.

താമരശ്ശേരി രൂപത ചാന്‍സിലര്‍ ഫാ. സുബിന്‍ കവളകാട്ട്, ഫിനാന്‍സ് ഓഫീസര്‍ കുരിയാക്കോസ് മുകാല, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് പാലക്കാട്ട്, ഫാ. തോമസ് നാഗപറമ്പില്‍, ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍, ഫാ. റോയ് തേക്കുക്കട്ടില്‍, ഫാ ജോണ്‍ ഒറവങ്കര തിരുവമ്പാടി ഫെറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍ എന്നിവര്‍ പങ്കെടുത്തു.

മാനേജര്‍ ഫാ. സ്‌കറിയ മങ്കരയില്‍, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് കൊല്ലം പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ.വി ചാക്കോ, ഫാ. ജിയോ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ എം.സി സെബാസ്റ്റ്യന്‍, വിവിധ ഡിപ്പാര്‍ട്ട്‌ മെന്റ്കളുടെ മേധാവികള്‍, യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225059/new-academic-building-girls-hostel-and-recording-studio-inaugurated-at-alphonsa-college-thiruvampady)