---
title: "സപ്പോര്‍ട്ട് ഡാം നിര്‍മ്മാണം; കുടിവെള്ള പ്രശ്‌നത്തിന് അടിയന്തിര പരിഹാരം വേണമെന്ന് കേരളാ കോണ്‍ഗ്രസ് "
english_title: "Construction of support dam; Kerala Congress demands immediate solution to drinking water problem"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22507/construction-of-support-dam-kerala-congress-demands-immediate-solution-to-drinking-water-problem"
published_at: "2022-01-24T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eedc040596b_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സപ്പോര്‍ട്ട് ഡാം നിര്‍മ്മാണം; കുടിവെള്ള പ്രശ്‌നത്തിന് അടിയന്തിര പരിഹാരം വേണമെന്ന് കേരളാ കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര: **കുറ്റ്യാടി ജലസേചന പദ്ധതിക്ക് പെരുവണ്ണാമൂഴിയില്‍ സപ്പോര്‍ട്ട് ഡാം നിര്‍മ്മാണം വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തുടങ്ങിയതു മൂലമാണ് നാലു പഞ്ചായത്തുകളിലെ കുടിവെള്ളം പോലും മുടക്കി ജനങ്ങളെ ദുരിതതത്തിലാക്കിയതെന്ന് കേരളാ കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം സെക്രെട്ടറിയേറ്റ് യോഗം ആരോപിച്ചു.

## Article Content

**പേരാമ്പ്ര: **കുറ്റ്യാടി ജലസേചന പദ്ധതിക്ക് പെരുവണ്ണാമൂഴിയില്‍ സപ്പോര്‍ട്ട് ഡാം നിര്‍മ്മാണം വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തുടങ്ങിയതു മൂലമാണ് നാലു പഞ്ചായത്തുകളിലെ കുടിവെള്ളം പോലും മുടക്കി ജനങ്ങളെ ദുരിതതത്തിലാക്കിയതെന്ന് കേരളാ കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം സെക്രെട്ടറിയേറ്റ് യോഗം ആരോപിച്ചു.

പകരം സംവിധാനമൊരുക്കാതെ ജലസേചനത്തിനുള്ള കാനാലുകള്‍ റിസര്‍വോയര്‍ നിര്‍മ്മാണത്തിനായി ജെസിബി കൊണ്ട് ഇടിച്ചു നിരത്തിയത് ജലസേചന വകുപ്പ് അധികൃതരുടെ കെടുകാര്യസ്ഥതയാണ് തുറന്നു കാട്ടുന്നതെന്നും യോഗം വിലയിരുത്തി.

നാലു പഞ്ചായത്തുകളെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം അധികൃതരോട് ആവശ്യപ്പെട്ടൂ.

പാര്‍ട്ടി നിയോജക മണ്ഡലംപ്രസിഡന്റ് കെ.ടി രാമചന്ദ്രന്‍ അധ്യക്ഷനായി. വി.സി ചാണ്ടി, രാജീവ് തോമസ്, ടി.പി ചന്ദ്രന്‍, വിജയന്‍ ചാത്തോത്ത്, രാഘവന്‍ ചേയങ്ങാട്, എം.പി ആന്റണി, മനോജ് ചാലില്‍, എം.ജെ വര്‍ക്കി മേടപ്പള്ളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22507/construction-of-support-dam-kerala-congress-demands-immediate-solution-to-drinking-water-problem)