---
title: "ദുരന്തബാധിതരെ സഹായിക്കാന്‍ ആറാം ക്ലാസുകാരിയുടെ സംഭാവന"
english_title: "Contribution of 6th class girl to help disaster victims"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225226/contribution-of-6th-class-girl-to-help-disaster-victims"
published_at: "2024-08-03T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66add3b770a84_0000_ATTACH__1.jpg"
keywords: []
---

# ദുരന്തബാധിതരെ സഹായിക്കാന്‍ ആറാം ക്ലാസുകാരിയുടെ സംഭാവന

> **Lead Summary:** ** പേരാമ്പ്ര:** ദുരന്തബാധിതരെ സഹായിക്കാന്‍ തന്റെ സമ്പാദ്യം പകര്‍ത്തു നല്‍കാന്‍ ആറാം ക്ലാസുകാരി. പേരാമ്പ്ര വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി നൈപുണ്യ ബിജുവാണ് തന്റെ സ്‌കൂള്‍ സമ്പാദ്യപദ്ധതിയിലെ മുഴുവന്‍ തുകയും വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കുന്നത്. തന്റെ സ്‌കൂള്‍ സമ്പാദ്യപദ്ധതിയിലുണ്ടായിരുന്ന 15700 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ച് നാടിന് മാതൃകയായിരിക്കുകയാണ്.

## Article Content

** പേരാമ്പ്ര:** ദുരന്തബാധിതരെ സഹായിക്കാന്‍ തന്റെ സമ്പാദ്യം പകര്‍ത്തു നല്‍കാന്‍ ആറാം ക്ലാസുകാരി. പേരാമ്പ്ര വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി നൈപുണ്യ ബിജുവാണ് തന്റെ സ്‌കൂള്‍ സമ്പാദ്യപദ്ധതിയിലെ മുഴുവന്‍ തുകയും വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കുന്നത്. തന്റെ സ്‌കൂള്‍ സമ്പാദ്യപദ്ധതിയിലുണ്ടായിരുന്ന 15700 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ച് നാടിന് മാതൃകയായിരിക്കുകയാണ്.

കോടേരി കുനിയില്‍ പി.സി ബിജു നിഷ ദമ്പതിമാരുടെ മകളാണ് ഈ അഭിനന്ദനാര്‍ഹമായ തീരുമാനമെടുത്ത നൈപുണ്യ. തന്റെ ഇതുവരെയുള്ള സ്‌കൂള്‍ സമ്പാദ്യം ഒരുപാട് കാര്യങ്ങള്‍ക്ക് സ്വപ്നം കണ്ട നൈപുണ്യ പക്ഷെ ആ സ്വപ്നങ്ങളെക്കാള്‍ വലുത് ദുരന്തത്തില്‍ തകര്‍ന്ന് പോയ നാടിനും സഹജീവികള്‍ക്കും തന്റെ സമ്പാദ്യം ഉപകാര പ്രഥമാകട്ടെ എന്ന തീരുമാനമാണെടുത്തത്. അധ്യാപകര്‍, പിടിഎ, എസ്എംസി അംഗങ്ങള്‍ തുടങ്ങി നാടിന്റെ പല ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹം ആ കൊച്ചു മിടുക്കിയെ തേടിയെത്തുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225226/contribution-of-6th-class-girl-to-help-disaster-victims)