പേരാമ്പ്ര : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് മിന്നല്‍ സമരം തുടരുന്നു. സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.
ഇന്നലെ കൂമുള്ളിയില്‍ വെച്ച് കാര്‍ യാത്രികരുടെ ദേഹത്ത് ചളി തെറിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന അജ്ബ ബസ് ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതിനെ തുടര്‍ന്ന് ഇന്ന് സ്വകാര്യ ബസ് തൊഴിലാളി മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ഇത് യാത്രക്കാരെ ഏറെ വലച്ചിരിക്കുകയാണ്.
The private bus strike on Kuttyadi Kozhikode route continues