---
title: "കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നാളെയും സ്വകാര്യ ബസ് പണിമുടക്ക് "
english_title: "Private bus strike on Kuttyadi Kozhikode route tomorrow too"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225604/private-bus-strike-on-kuttyadi-kozhikode-route-tomorrow-too"
published_at: "2024-08-04T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66afbc52b9e8f_BUSS.JPG"
keywords: []
---

# കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നാളെയും സ്വകാര്യ ബസ് പണിമുടക്ക് 

> **Lead Summary:** **പേരാമ്പ്ര:** കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നാളെയും സ്വകാര്യ ബസ് പണിമുടക്ക്. കഴിഞ്ഞ ദിവസം കൂമുള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇന്ന് മിന്നല്‍ പണിമുടക്ക് നടത്തിയ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നാളെയും തൊഴില്‍ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നാളെയും സ്വകാര്യ ബസ് പണിമുടക്ക്. കഴിഞ്ഞ ദിവസം കൂമുള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇന്ന് മിന്നല്‍ പണിമുടക്ക് നടത്തിയ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നാളെയും തൊഴില്‍ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

ശനിയാഴ്ച കൂമുള്ളിയില്‍ വെച്ച് കാര്‍ യാത്രികരുടെ ദേഹത്ത് ചളി തെറിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന അജ്ബ ബസ് ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഇതിനെ തുടര്‍ന്ന് ഇന്ന് സ്വകാര്യ ബസ് തൊഴിലാളി മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ഇത് യാത്രക്കാരെ ഏറെ വലച്ചിരുന്നു. നാളെ പ്രവര്‍ത്തി ദിവസമായതിനാല്‍ യാത്രാക്ലേശം രൂക്ഷമാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225604/private-bus-strike-on-kuttyadi-kozhikode-route-tomorrow-too)