---
title: "എരവട്ടൂര്‍ പാറപ്പുറം ചേണികണ്ടി മീത്തല്‍ കെ.എം രാഘവന്‍ അന്തരിച്ചു "
english_title: "Eravattur Parappuram Chennikandi Meethal KM Raghavan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225606/eravattur-parappuram-chennikandi-meethal-km-raghavan-passed-away"
published_at: "2024-08-04T23:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66afc61c27b36_pera3.JPG"
keywords: []
---

# എരവട്ടൂര്‍ പാറപ്പുറം ചേണികണ്ടി മീത്തല്‍ കെ.എം രാഘവന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ പാറപ്പുറം ചേണികണ്ടി മീത്തല്‍ കെ.എം രാഘവന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ പാറപ്പുറം ചേണികണ്ടി മീത്തല്‍ കെ.എം രാഘവന്‍ അന്തരിച്ചു.

മുതുവണ്ണാച്ച ജിഎല്‍പി സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപകനായി റിട്ടയര്‍ ചെയ്യുകയും കുറ്റ്യാടി മണ്ണൂര്‍ ജിഎല്‍പിഎസ്, കായണ്ണ ജിയുപിഎസ്, കരുവണ്ണൂര്‍ ജിയുപിഎസ് എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. അധ്യാപക സമരവുമായി ബന്ധപ്പെട്ട് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. നിലവില്‍ സിപിഐഎം പാറപ്പുറം ബ്രാഞ്ച് മെമ്പറായിരുന്നു. ബാലസംഘം ചുമതല നിര്‍വഹിച്ചിരുന്നു.

സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ദേവകി. മക്കള്‍: ഉല്ലാസ്‌കുമാര്‍ കെഎസ്ആര്‍ടിസി തൊട്ടില്‍പാലം ഡിപോ, ഉഷ കുമാരി മൂടാടി. മരുമകന്‍: സി.കെ വാസു മൂടാടി റിട്ടയേര്‍ഡ് ഡിഡിഇ കാസര്‍ഗോഡ്.

സഹോദരങ്ങള്‍: നാരായണി (കണ്ണോത്ത് കുന്നുമ്മല്‍), ശങ്കരന്‍ കോട്ടൂളി (റിട്ടയേര്‍ഡ് സബ് പോസ്റ്റ് മാസ്റ്റര്‍), ദേവി (കാവുന്തറ), ജാനകി (തിരുവനന്തപുരം), പരേതയായ കല്യാണി (മണിയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225606/eravattur-parappuram-chennikandi-meethal-km-raghavan-passed-away)