---
title: "ആവളയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു "
english_title: "Avala flood relief camp concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225710/avala-flood-relief-camp-concluded"
published_at: "2024-08-05T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0814b35392_avala2.JPG"
keywords: []
---

# ആവളയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു 

> **Lead Summary:** **ആവള: **ആവളയിലെ ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു. കഴിഞ്ഞ ആറ് ദിവസങ്ങളിലായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ആവള യുപി സ്‌കൂളില്‍ നടന്നു വന്നിരുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു.

## Article Content

**ആവള: **ആവളയിലെ ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു. കഴിഞ്ഞ ആറ് ദിവസങ്ങളിലായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ആവള യുപി സ്‌കൂളില്‍ നടന്നു വന്നിരുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു.

ആവള, പെരിഞ്ചേരിക്കടവ്, കാഞ്ഞിരക്കുനി, കക്കറമുക്ക് മേഖലയില്‍ നിന്ന് വീടുകളില്‍ വെള്ളം കയറിയ 31 കുടുംബങ്ങളാണ് വീടുകളിലേക്ക് മടങ്ങിയത്. ഇന്നലെ ആരോഗ്യ വകുപ്പിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു.

സമാപന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  ആദില നിമ്പ്രാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ. ഉമ്മര്‍, ശ്രീഷാ ഗണേഷ്, മോനിഷ, ബിജിഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുമേഷ്, വില്ലേജ് ഓഫീസര്‍ പ്രകാശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നവീന്‍, ഒലിപ്പില്‍ മമ്മു, വിജയന്‍ ആവള, കൊയിലോത്ത് ഗംഗാധരന്‍, ടി.കെ രജീഷ്, കെ. കുമാരന്‍, ജിജോയ് ആവള, മൊയ്തു കുനീമ്മല്‍, പി.എം അസീസ് എന്നിവര്‍ സംസാരിച്ചു.

ക്യാമ്പിലെ കുടുംബാംഗങ്ങള്‍ക്കുള്ള അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225710/avala-flood-relief-camp-concluded)