---
title: "കഷ്ടതകള്‍ക്കിടയിലും നന്മ മനസ്സുമായി ആവളയിലെ ഉക്കാരന്‍ കണ്ടി ശങ്കരന്‍ "
english_title: "Shankaran saw Ukaran of Avala with a good heart despite the hardships"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225784/shankaran-saw-ukaran-of-avala-with-a-good-heart-despite-the-hardships"
published_at: "2024-08-05T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0afcf3b173_shankaran.JPG"
keywords: []
---

# കഷ്ടതകള്‍ക്കിടയിലും നന്മ മനസ്സുമായി ആവളയിലെ ഉക്കാരന്‍ കണ്ടി ശങ്കരന്‍ 

> **Lead Summary:** ‍ ആവള: കഷ്ടതകള്‍ക്കിടയിലും നന്മ മനസ്സുമായി ആവളയിലെ ഉക്കാരന്‍ കണ്ടി ശങ്കരന്‍. കേരളം ഇന്നുവരെ കണ്ടതില്‍വെച്ചേറ്റവും ദാരുണമായ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ പ്രകൃതി ദുരന്തം, പത്രങ്ങളിലും ടിവിയിലും കേട്ട് തന്റെ ഇല്ലായ്മയും വല്ലായ്മയും മറന്നാണ് ദുരിത ബാധിതര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായവുമായി ശങ്കരന്‍ എത്തിയത്.

## Article Content

‍ ആവള: കഷ്ടതകള്‍ക്കിടയിലും നന്മ മനസ്സുമായി ആവളയിലെ ഉക്കാരന്‍ കണ്ടി ശങ്കരന്‍. കേരളം ഇന്നുവരെ കണ്ടതില്‍വെച്ചേറ്റവും ദാരുണമായ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ പ്രകൃതി ദുരന്തം, പത്രങ്ങളിലും ടിവിയിലും കേട്ട് തന്റെ ഇല്ലായ്മയും വല്ലായ്മയും മറന്നാണ് ദുരിത ബാധിതര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായവുമായി ശങ്കരന്‍ എത്തിയത്.

തനിക്ക് കിട്ടിയ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുകയായ 1600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഉടന്‍തന്നെ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് അംഗം എം.എം രഘുനാഥിനെ വിളിച്ച് കാര്യങ്ങള്‍ പറയുകയും വാര്‍ഡ് അംഗം അത് സ്വീകരിക്കുകയും ചെയ്തു.

20 സെന്റ്  സ്ഥലത്ത് കൃഷിചെയ്യുകയും അതുപോലെ സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുകയും ചെയ്യുന്ന ഒരു സാധാരണ ജീവിതം നയിക്കുന്ന കര്‍ഷക തൊഴിലാളിയാണ് ശങ്കരന്‍. പഞ്ചായത്തിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

വാര്‍ഡ് അംഗം എം.എം രഘുനാഥ് ശങ്കരനില്‍ നിന്നും പണം ഏറ്റുവാങ്ങി. രണ്ടാം വാര്‍ഡിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരായ ടി.പി കുഞ്ഞഹമ്മദ്, പി ഗംഗാധരന്‍, കൊയിലോത്ത് ഗംഗാധരന്‍, വി.പി വേണു, വിജയന്‍ ആവള, പി രജീഷ്, വി.എം നാരായണന്‍, മുന്‍ മെമ്പര്‍ ശോഭ എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225784/shankaran-saw-ukaran-of-avala-with-a-good-heart-despite-the-hardships)