---
title: "ഭര്‍ത്താവിനു പിന്നാലെ ഭാര്യയും  മരണപ്പെട്ടു"
english_title: "The wife also died after her husband perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22595/the-wife-also-died-after-her-husband-perambra"
published_at: "2022-01-25T14:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efbd34e0597_0000 WATERMARK.jpg"
keywords: []
---

# ഭര്‍ത്താവിനു പിന്നാലെ ഭാര്യയും  മരണപ്പെട്ടു

> **Lead Summary:** ** പേരാമ്പ്ര:** കളരിയുള്ളതില്‍ ആയിഷ ഉമ്മ നിര്യാതയായി. ഭര്‍ത്താവ് എടവരാട്ടെ കോരന്‍ കടവത്ത് മൊയ്തു ഇന്നലെ മരണപ്പെട്ടിരുന്നു.

## Article Content

** പേരാമ്പ്ര:** കളരിയുള്ളതില്‍ ആയിഷ ഉമ്മ നിര്യാതയായി. ഭര്‍ത്താവ് എടവരാട്ടെ കോരന്‍ കടവത്ത് മൊയ്തു ഇന്നലെ മരണപ്പെട്ടിരുന്നു.

രോഗിയായ ഭര്‍ത്താവിനെ ഇത്രയും കാലം പരിചരിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ മരണ ദു:ഖം താങ്ങാനാവാതെ അവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലിരിക്കെയാണ് ഇന്ന് കാലത്ത് ആയിഷ ഉമ്മയും മരണപ്പെട്ടത്.

മക്കള്‍: കെ.കെ.സി. മൂസ്സ, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, പാത്തു, ജമീല, സാഹിറ. മരുമക്കള്‍: ഇബ്രാഹീം കുട്ടി (വണ്ണത്താങ്കണ്ടി), മറിയം (മണിമല), ജമീല (ഓര്‍ക്കാട്ടേരി), അമ്മത് (എരവട്ടൂര്‍), അഷ്‌റഫ് (എകരൂല്‍), പരേതനായ അബ്ദുല്ല (വേളം).

സഹോദരങ്ങള്‍: കുഞ്ഞസ്സന്‍ (കളരിയുള്ളതില്‍), മൂസ്സ (കളരിയുള്ളതില്‍), മറിയം മാളിക്കണ്ടി (കടിയങ്ങാട്), പരേതരായ അമ്മദ് (ചോയ്യലത്ത്), കുഞ്ഞാലി (പട്ടര്‍ മഠത്തില്‍), കുഞ്ഞബ്ദുല്ല (കളരിയുള്ളതില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22595/the-wife-also-died-after-her-husband-perambra)