---
title: "സ്‌കൂള്‍ വാനില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; വിദ്യാര്‍ത്ഥികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്ക് "
english_title: "Private bus crashes into school van; Students and van driver injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225976/private-bus-crashes-into-school-van-students-and-van-driver-injured"
published_at: "2024-08-06T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1c01b0e4a3_edacheri.JPG"
keywords: []
---

# സ്‌കൂള്‍ വാനില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; വിദ്യാര്‍ത്ഥികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്ക് 

> **Lead Summary:** **എടച്ചേരി: **എടച്ചേരിയില്‍ സ്‌കൂള്‍ വാനില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം. വിദ്യാര്‍ത്ഥികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്ക്. എടച്ചേരി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വച്ച് ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്.

## Article Content

**എടച്ചേരി: **എടച്ചേരിയില്‍ സ്‌കൂള്‍ വാനില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം. വിദ്യാര്‍ത്ഥികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്ക്. എടച്ചേരി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വച്ച് ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്.

വടകരയില്‍ നിന്ന് വരുകയായിരുന്ന ജാനകി ബസ്സും എംഎം ഓര്‍ഫണേജ് സ്‌കൂളിലെ വാനുമാന് കൂട്ടിയിടിച്ചത്. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം തകര്‍ന്നു.

സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225976/private-bus-crashes-into-school-van-students-and-van-driver-injured)