---
title: "പേരാമ്പ്ര ചേനായിയില്‍ വെട്ടേറ്റയാള്‍ ബിജെപി പ്രവര്‍ത്തകനല്ല"
english_title: "The person who has been cut in Perambra Chenaiyi is not a BJP worker"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226037/the-person-who-has-been-cut-in-perambra-chenaiyi-is-not-a-bjp-worker"
published_at: "2024-08-06T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1ddda46ccb_vett.jpg"
keywords: []
---

# പേരാമ്പ്ര ചേനായിയില്‍ വെട്ടേറ്റയാള്‍ ബിജെപി പ്രവര്‍ത്തകനല്ല

> **Lead Summary:** ** പേരാമ്പ്ര **: ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര ചേനായിയില്‍ വെട്ടേറ്റ വ്യക്തി ബി ജെ പി പ്രവര്‍ത്തകനല്ലെന് ബിജെപി നേതൃത്വം അറിയിച്ചു. പേരാമ്പ്ര ചേനായി കുഞ്ഞാറമ്പത്ത് ചന്ദ്രന്‍ നാണ് വെട്ടേറ്റത്.

## Article Content

** പേരാമ്പ്ര **: ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര ചേനായിയില്‍ വെട്ടേറ്റ വ്യക്തി ബി ജെ പി പ്രവര്‍ത്തകനല്ലെന് ബിജെപി നേതൃത്വം അറിയിച്ചു. പേരാമ്പ്ര ചേനായി കുഞ്ഞാറമ്പത്ത് ചന്ദ്രന്‍ നാണ് വെട്ടേറ്റത്.

ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് കാലത്ത് ലഭിച്ച തെറ്റായ വിവരം ട്രൂവിഷന്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ചന്ദ്രനുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് മണ്ഡലം നേതൃത്വം അറിയിച്ചത്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തിനെതിരെ പോസ്റ്റ് ഇട്ടതാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റ വാതില്‍ ചവിട്ടി പൊളിച്ചാണ് അക്രമം നടത്തിയത്. മുഖം മൂടി ധരിച്ച സംഘമാണ് അക്രമത്തിന് പിന്നില്‍. കൈക്ക് പരുക്കേറ്റ ചന്ദ്രനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226037/the-person-who-has-been-cut-in-perambra-chenaiyi-is-not-a-bjp-worker)