---
title: "ജെസിഐ ഓര്‍ക്കാട്ടേരി യുടെ 2021-22 വര്‍ഷത്തെ ഇന്‍സ്റ്റാളേഷന്‍ നടന്നു"
english_title: "Performed the 2021-22 installation of the JCI Orchard"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22607/performed-the-2021-22-installation-of-the-jci-orchard"
published_at: "2022-01-25T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efd403ac41a_0000 WATERMARK.jpg"
keywords: []
---

# ജെസിഐ ഓര്‍ക്കാട്ടേരി യുടെ 2021-22 വര്‍ഷത്തെ ഇന്‍സ്റ്റാളേഷന്‍ നടന്നു

> **Lead Summary:** ** ഓര്‍ക്കാട്ടേരി: **ജൂനിയര്‍ ചേംബര്‍ ഓര്‍ക്കാട്ടേരിയുടെ 2022 വര്‍ഷത്തെ ഇന്‍സ്റ്റാളേഷന്‍ നടന്നു. ചടങ്ങില്‍ മുന്‍ മേഖല പ്രസിഡന്റ് കെ.ആര്‍. അനൂപ് കുമാര്‍ മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി ഓര്‍ക്കാട്ടേരി പാലിയേറ്റീവ് ക്ലിനിക്കിലേക്ക് എയര്‍ ബെഡ്ഡുകള്‍ വിതരണം ചെയ്തു.

## Article Content

** ഓര്‍ക്കാട്ടേരി: **ജൂനിയര്‍ ചേംബര്‍ ഓര്‍ക്കാട്ടേരിയുടെ 2022 വര്‍ഷത്തെ ഇന്‍സ്റ്റാളേഷന്‍ നടന്നു. ചടങ്ങില്‍ മുന്‍ മേഖല പ്രസിഡന്റ് കെ.ആര്‍. അനൂപ് കുമാര്‍ മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി ഓര്‍ക്കാട്ടേരി പാലിയേറ്റീവ് ക്ലിനിക്കിലേക്ക് എയര്‍ ബെഡ്ഡുകള്‍ വിതരണം ചെയ്തു.

സി.എച്ച്.സി വളപ്പില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ ശില്പി ഷാബുവിനെ ആദരിച്ചു. ജല സംരക്ഷണം, സൈബര്‍ സുരക്ഷ എന്നിവയ്ക്കു മുന്‍ തൂക്കം നല്‍കിയുള്ള 2022 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ വെച്ച് നടന്നു.

മേഖലാ പ്രസിഡന്റ് രാകേഷ് മേനോന്‍, വൈസ് പ്രസിഡന്റ് ഡോ. അഭിലാഷ്, കെ.കെ. റഹീം, എസ്.വി. ഹരിദേവ്, സുനീഷ് ഏറാമല, പ്രോഗ്രാം ഡയറക്ടര്‍ ഡോ.നിധിന്‍ പ്രഭാകര്‍, സി.കെ. ബിജു, ഷാജു പട്ടറത്ത്, ശിവദാസ് കുനിയില്‍, വി.ആര്‍. ഉണ്ണികൃഷ്ണന്‍, വിജിഷ ബാലകൃഷ്ണന്‍, മിഥുന്‍ പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22607/performed-the-2021-22-installation-of-the-jci-orchard)