---
title: "ദുരിതമൊപ്പാന്‍ ഇളം കൈകളുമായ് ആറാം ക്ലാസുകാരിയും "
english_title: " student in sixth standard with tender hands"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226094/student-in-sixth-standard-with-tender-hands"
published_at: "2024-08-06T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b20b55019b0_naipunya.jpg"
keywords: []
---

# ദുരിതമൊപ്പാന്‍ ഇളം കൈകളുമായ് ആറാം ക്ലാസുകാരിയും 

> **Lead Summary:** പേരാമ്പ്ര: ദുരിതക്കടലില്‍ ആഴ്ന്നുപോയ വയനാടിലെ ദുരന്തബാധിതരെ സഹായിക്കാന്‍ തന്റെ സമ്പാദ്യം പകര്‍ത്തു നല്‍കി ആറാം ക്ലാസുകാരി.

## Article Content

പേരാമ്പ്ര: ദുരിതക്കടലില്‍ ആഴ്ന്നുപോയ വയനാടിലെ ദുരന്തബാധിതരെ സഹായിക്കാന്‍ തന്റെ സമ്പാദ്യം പകര്‍ത്തു നല്‍കി ആറാം ക്ലാസുകാരി.

പേരാമ്പ്ര വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി നൈപുണ്യ ബിജുവാണ് തന്റെ സ്‌കൂള്‍ സമ്പാദ്യപദ്ധതിയിലെ മുഴുവന്‍ തുകയും വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ  സമ്പാദ്യമായ 15700 രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഐഎഎസ് നെ ഏല്‍പ്പിച്ച് നാടിന് മാതൃകയായിരിക്കുകയാണ്.

തന്റെ ഇതുവരെയുള്ള സ്‌കൂള്‍ സമ്പാദ്യം ഒരുപാട് കാര്യങ്ങള്‍ക്ക് സ്വപ്നം കണ്ട നൈപുണ്യ പക്ഷെ ആ സ്വപ്നങ്ങളെക്കാള്‍ വലുത് ദുരന്തത്തില്‍ തകര്‍ന്ന് പോയ നാടിനും സഹജീവികള്‍ക്കും തന്റെ സമ്പാദ്യം ഉപകാര പ്രഥമാകട്ടെ എന്ന തീരുമാനമാണെടുത്തത്.

പ്രധാനധ്യാപകന്‍ അബ്ദുള്‍ അസീസ്, പിടിഎ നിര്‍വ്വാഹക സമിതി അംഗങ്ങളായ അശോക് കുമാര്‍, ബിനീഷ്, അമ്മ നിഷ എന്നിവര്‍ക്കൊപ്പമാണ് നൈപുണ്യ കലക്ടറേറ്റിലെത്തിയത്. കോടേരി കുനി ബിജു നിഷ ദമ്പതികളുടെ മകളാണ് നൈപുണ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226094/student-in-sixth-standard-with-tender-hands)