---
title: "ചേനായില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവം സമഗ്ര അന്വേഷണം നടത്തണം; ബിജെപി "
english_title: "A thorough investigation should be conducted in Chena where the head of the house was hacked and injured; The BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226119/a-thorough-investigation-should-be-conducted-in-chena-where-the-head-of-the-house-was-hacked-and-injured-the-bjp"
published_at: "2024-08-06T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b22ccf4e7e3_1_bjp.jpg"
keywords: []
---

# ചേനായില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവം സമഗ്ര അന്വേഷണം നടത്തണം; ബിജെപി 

> **Lead Summary:** **പേരാമ്പ്ര: **ചേനായില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി പേരാമ്പ്രമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **ചേനായില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി പേരാമ്പ്രമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ചേനായിലെ കുഞ്ഞാറമ്പത്ത് മിത്തല്‍ ചന്ദ്രനെയാണ് ഒരുകൂട്ടം ആളുകള്‍ വീട്ടില്‍ കയറി മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചേനായിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി തീവ്രവാദ ശക്തികളുടെ പ്രവര്‍ത്തനം ശക്തമണെന്നും ഇത്തരം സംഭവങ്ങളെക്കുറിച്ച് പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്നും മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഇരുളില്‍ മറവില്‍ അക്രമം നടത്തി നാട്ടില്‍ ഭിതി പരത്തി സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

മണ്ഡലം പ്രസിഡണ്ട് തറമല്‍ രാഗേഷ് അധ്യക്ഷത വഹിച്ചു. എം മോഹനന്‍, കെ.കെ രജീഷ്, ടി.എം ഹരിദാസ്, കെ.കെ സജിവന്‍, നവനിത് കൃഷ്ണന്‍, ഡി.കെ മനു, പത്മേഷ് മഠത്തില്‍, കെ.സി ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226119/a-thorough-investigation-should-be-conducted-in-chena-where-the-head-of-the-house-was-hacked-and-injured-the-bjp)