---
title: "വയനാട് ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍  അരിക്കുളത്ത് കര്‍മ്മപദ്ധതി "
english_title: "Action Plan In Arikkulam To Make Wayanad Fund Collection A Success "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226132/action-plan-in-arikkulam-to-make-wayanad-fund-collection-a-success"
published_at: "2024-08-06T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b233b161254_white.png"
keywords: []
---

# വയനാട് ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍  അരിക്കുളത്ത് കര്‍മ്മപദ്ധതി 

> **Lead Summary:** **അരിക്കുളം : **വയനാടിന്റെ കണ്ണീരൊപ്പുന്നതിന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്ത മുസ് ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിനും ,പരമാവധി ഫണ്ട് സമാഹരിക്കുന്നതിനും അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചു.

## Article Content

**അരിക്കുളം : **വയനാടിന്റെ കണ്ണീരൊപ്പുന്നതിന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്ത മുസ് ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിനും ,പരമാവധി ഫണ്ട് സമാഹരിക്കുന്നതിനും അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചു.

കാമ്പയിനിന്റെ വിജയത്തിനായി മുസ് ലിം ലീഗ് ന്റെ ശാഖ യോഗങ്ങള്‍ നടത്തി ഈ മാസം ഏഴിനും എട്ടിനും ശാഖയില്‍ മുഴുവന്‍ വീടുകളിലും കയറി വയനാടിന് വേണ്ടി ഫണ്ട് സമാഹരിക്കുന്നതിന് പഞ്ചായത്തിലെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ഈ ദിവസങ്ങളില്‍ അവരവരുടെ പ്രദേശ ത്തെ വീടുകളില്‍ കയറി ഫണ്ട് സമാഹരിക്കുന്നതിന് നേതൃത്വം നല്‍കും ഒമ്പത്തിന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മുഴുവന്‍ പള്ളികളില്‍ നിന്നും ഫണ്ട് സമാഹരണം നടത്തും .

തുടര്‍ന്ന് പത്തിനും പത്തിനൊന്നിനും അങ്ങാടികളില്‍ നിന്നും കടകളില്‍ നിന്നും ഫണ്ട് ശേഖരിക്കും പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍ ക്യാപയിന്‍ പദ്ധതി വിശദീകരിച്ചു.

     പഞ്ചായയത്തിലെ മുസ്ലിം ലീഗിന്റെ സീനിയര്‍ നേതാവ് ആവള മുഹമ്മദ് യോഗം ഉല്‍ഘാടനം ചെയ്യതു . ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ ശാഖ ഭാരവാഹികള്‍ പഞ്ചായത്ത് യൂത്ത് ലീഗ്, എം എസ് എഫ് , പ്രവാസി ലീഗ് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു പഞ്ചായത്ത് മുസ്ലിം ലീഗ് ട്രെഷറര്‍ കെ എം മുഹമ്മദ് നന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226132/action-plan-in-arikkulam-to-make-wayanad-fund-collection-a-success)