---
title: "മനുഷ്യനന്മകളെ തിരിച്ചറിയാത്ത സര്‍ക്കാര്‍ സമീപനം തിരുത്തണം"
english_title: "The government's approach of not recognising human virtues should be corrected."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226136/the-governments-approach-of-not-recognising-human-virtues-should-be-corrected"
published_at: "2024-08-06T20:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b300751533a_asees.JPG"
keywords: []
---

# മനുഷ്യനന്മകളെ തിരിച്ചറിയാത്ത സര്‍ക്കാര്‍ സമീപനം തിരുത്തണം

> **Lead Summary:** **ചെറുവണ്ണൂര്‍ : **വാക്കുകള്‍ക്കതീതമായ ആഘാതത്തില്‍ തകര്‍ന്നു പോയ വയനാട്ടിലെ സഹജീവികള്‍ക്കിടയിലേക്ക് ആശ്വാസത്തിന്റെ പിന്തുണയുമായെത്തിയ മനുഷ്യ സ്നേഹികളെ നിരാശപ്പെടുത്തുന്നു.

## Article Content

**ചെറുവണ്ണൂര്‍ : **വാക്കുകള്‍ക്കതീതമായ ആഘാതത്തില്‍ തകര്‍ന്നു പോയ വയനാട്ടിലെ സഹജീവികള്‍ക്കിടയിലേക്ക് ആശ്വാസത്തിന്റെ പിന്തുണയുമായെത്തിയ മനുഷ്യ സ്നേഹികളെ നിരാശപ്പെടുത്തുന്നു.

സര്‍ക്കാര്‍ സമീപനം വേദനാജന കമാണെന്നും, അത്തരം സമീപനങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. പി.എ അസീസ്. വയനാട്ടിലെ ദുരന്ത ഭൂമിയില്‍ വൈറ്റ് ഗാര്‍ഡിന്റെ സേവനം ഏറെ മാതൃകാപരമാണ്.

സര്‍ക്കാര്‍ സംവിധാനത്തേക്കാള്‍ മെച്ചപ്പെട്ട സേവനം നല്കാന്‍ അവര്‍ക്ക് സാധിച്ചത് ആത്മാര്‍പ്പണം ഒന്നു കൊണ്ട് മാത്രമാണ്. നന്മയുള്ള എല്ലാ മനുഷ്യരും അത് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വയനാട് മുണ്ടകൈ ഉരുള്‍ പൊട്ടലില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ചെറുവണ്ണൂര്‍ പഞ്ചായത്തിലെസേവകര്‍ക്കുള്ള 'ആദരം ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു.

എം.വി മുനീര്‍ സ്വാഗതവും കെ.മൊയ്തു നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വയനാട് പുനരദിവാസ ഫണ്ട് ശേഖരണ ത്തിന്റെ ഭാഗമായി ആഗസ്ത് എഴ്, എട്ട് തിയതികളില്‍ ശാഖാ തലത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടത്തി ഫണ്ട് സ്വരൂപിക്കും. ഒ.മമ്മു, മുനീര്‍ കുളങ്ങര, എന്‍.എം കുഞ്ഞബ്ദുള്ള, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.മുംതാസ്, ഇ.കെ സുബൈദ, കെ മുഹമ്മദ് , ഇ.ഇല്യാസ്, കെ. താഹിറ, എന്‍.കെ ഇബ്രാഹിം , പാച്ചിലേടത്ത് കുഞ്ഞമ്മദ് ഹാജി, ബക്കര്‍ മൈന്ദൂര്‍, കെ.കെ മജീദ് , വി.കെ അബ്ദുറഹിമാന്‍ , പി.കെ അഫ്‌സല്‍, കെ. ആഷിക്, പി.മൊയ്തു , എന്‍ യൂസഫ് ഹാജി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226136/the-governments-approach-of-not-recognising-human-virtues-should-be-corrected)