---
title: " വയനാടിന് കൈത്താങ്ങായി ഏക സമ്പാദ്യമായ മോതിരം  നല്‍കിയ സഹോദരിമാര്‍ നാടിന് അഭിമാനമാണ്"
english_title: " Ring is the only savings that support Wayanad The sisters who have given up are the pride of the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226147/ring-is-the-only-savings-that-support-wayanad-the-sisters-who-have-given-up-are-the-pride-of-the-country"
published_at: "2024-08-06T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b23ea5bbb06_wayanad.jpg"
keywords: []
---

#  വയനാടിന് കൈത്താങ്ങായി ഏക സമ്പാദ്യമായ മോതിരം  നല്‍കിയ സഹോദരിമാര്‍ നാടിന് അഭിമാനമാണ്

> **Lead Summary:** **ചക്കിട്ടപാറ:** വയനാടിന് കൈത്താങ്ങായി തങ്ങളുടെ ഏക സമ്പാദ്യമായ മോതിരം ഊരി നല്‍കിയ സഹോദരിമാര്‍ നാടിന് ഏറെ അഭിമാനമാണ്.

## Article Content

**ചക്കിട്ടപാറ:** വയനാടിന് കൈത്താങ്ങായി തങ്ങളുടെ ഏക സമ്പാദ്യമായ മോതിരം ഊരി നല്‍കിയ സഹോദരിമാര്‍ നാടിന് ഏറെ അഭിമാനമാണ്.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നുണ്ടോ എന്ന ചക്കിട്ടപാറ സെന്റ് ആന്റണീസ് വിദ്യാലയത്തില്‍ നിന്നും വന്ന അന്വേഷണത്തിന്റെ ബാക്കിയാണ് ഈ സഹോദരിമാരുടെ സ്‌നേഹ സമര്‍പ്പണം.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ മോതിരം ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ ചിപ്പി മനോജ്, പഞ്ചായത്ത് അംഗങ്ങളായ വിനീത മനോജ്, നുസ്രത് , പ്രധാനാധ്യാപകന്‍ റോയ് മോന്‍ കെ ജെ എന്നിവര്‍ സന്നിഹിതരായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള സഞ്ചയിക സമ്പാദ്യ പദ്ധതിയില്‍ തങ്ങള്‍ക്ക് കിട്ടിയ കൊച്ചു കൊച്ചു തുകകള്‍ ചേര്‍ത്ത് വച്ച് ആല്‍മിയ - ജാന്‍വിയ സഹോദരിമാര്‍ വാങ്ങിയ അവരുടെ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായത് നമ്മുടെ നാടിനും സെന്റ് ആന്റണീസ് വിദ്യാലയത്തിനും അവരുടെ മാതാപിതാക്കള്‍ ആയ കാവുംതലക്കല്‍ പ്രജീഷ് - ലിജി ദമ്പതികള്‍ക്കും അഭിമാനം തന്നെയാണ്.

ഏത് ദുരിതത്തെയും അതിജീവിക്കുവാന്‍ ആല്‍മിയയും ജാന്‍വിയയും പോലുള്ള പുതിയ തലമുറയിലെ കുട്ടികള്‍ നമ്മുടെ നാടിന് നല്‍കുന്ന കരുത്ത് ഏറെയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226147/ring-is-the-only-savings-that-support-wayanad-the-sisters-who-have-given-up-are-the-pride-of-the-country)