---
title: "കക്കൂസ്മാലിന്യം പുറത്തേക്ക് ഒഴുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചു"
english_title: " Toilet from Volleyball Academy building  Protested against the incident of garbage being dumped out"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226155/toilet-from-volleyball-academy-building-protested-against-the-incident-of-garbage-being-dumped-out"
published_at: "2024-08-06T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b243338f095_mike.png"
keywords: []
---

# കക്കൂസ്മാലിന്യം പുറത്തേക്ക് ഒഴുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ പഞ്ചായത്തിലെ കാവുന്തറ പതിനഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി കെട്ടിടത്തില്‍ നിന്നും കക്കൂസ്മാലിന്യം പുറത്തേയ്ക്കൊഴുകി ജനജീവീതംദുസ്സഹമാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ പഞ്ചായത്തിലെ കാവുന്തറ പതിനഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി കെട്ടിടത്തില്‍ നിന്നും കക്കൂസ്മാലിന്യം പുറത്തേയ്ക്കൊഴുകി ജനജീവീതംദുസ്സഹമാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

പരിസരവാസികളുടെയും പഠിതാക്കളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക, ശാസ്ത്രീയവും സുരക്ഷിതവുമായ സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കുക, മാലിന്യ സംസ്‌കരണം കുറ്റമറ്റ രീതിയിലാക്കുക, ചുറ്റുമതില്‍ പണിയുക, ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുക, കെട്ടിടത്തിന്റെ ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ പാലിക്കുക, പ്രദേശവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള സഹായം ഒരുക്കുക, ആരോഗ്യ വകുപ്പ് പ്രദേശം സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക, പ്രദേശത്തെ അര്‍ഹരായ കുട്ടികള്‍ക്ക് അക്കാദമിയില്‍ പ്രവേശനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

   അക്കാദമി പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചിന്റെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് സുനന്ദ് ( ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ) എസ് കെ. രാജീവന്‍ മുഖ്യ പ്രഭാഷണവും നടത്തി. ബ്ലോക്ക് മെമ്പര്‍ എം.കെ ജലീല്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്   വിജീഷ്. പി.പി ഹര്‍ബാനുസാദത്ത്  അദ്ധ്യക്ഷതയും വഹിച്ചു. പഞ്ചായത്ത് പരിസരത്ത് പ്രതിഷേധ മാര്‍ച്ചിന്റെ പ്രതിഷേധ പരിപാടി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ക്കി ഫില്‍ ഉദ്ഘാടനവും കാവില്‍ പി മാധവന്‍ മുഖ്യപ്രഭാഷണവും A.P ഷാജി മാസ്റ്റ്ര്‍ , സജീവന്‍ മക്കാട്ട്, ടി.നിസാര്‍, എം. സത്യനാഥന്‍ മാസ്റ്റര്‍, അനൂപ് .എസ് . ആര്‍ എന്നിവര്‍ സംസാരിച്ചു സത്യന്‍ കുളിയാ പൊയില്‍, അശ്വന്ത് കിഴക്കേടത്ത്, സന്ദീപ് TK, ധന്യാ സതീശന്‍, രേഷ്മാ ഭായ് എന്നിവര്‍നേതൃത്വംനല്‍ക്കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226155/toilet-from-volleyball-academy-building-protested-against-the-incident-of-garbage-being-dumped-out)