---
title: "കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് നാലാം ദിവസത്തിലേക്ക്"
english_title: " Private Bus Strike On Kuttiyadi-Kozhikode Route Enters 4th Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226159/private-bus-strike-on-kuttiyadi-kozhikode-route-enters-4th-day"
published_at: "2024-08-06T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2456655479_bus.jpg"
keywords: []
---

# കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് നാലാം ദിവസത്തിലേക്ക്

> **Lead Summary:** **പേരാമ്പ്ര : **കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് നാലാം ദിവസത്തിലേക്ക് നാളെയും ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്ക് നടത്തും.

## Article Content

**പേരാമ്പ്ര : **കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് നാലാം ദിവസത്തിലേക്ക് നാളെയും ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്ക് നടത്തും.

ശനിയാഴ്ച കൂമുള്ളിയില്‍ കാര്‍ യാത്രികര്‍ സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച മുതല്‍ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. മൂന്നു ദിവസമായി തുടരുന്ന പണിമുടക്ക് ഈ മേഖലയില്‍ കടുത്ത യാത്രാ ക്ലേശമാണ് സൃഷ്ടിച്ചത്. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസ് നടത്തിയെങ്കിലും യാത്രാ ക്‌ളേശത്തിന് ശാശ്വത പരിഹാരമായില്ല.

പ്രശ്‌നം പരിഹരിക്കുന്നതിനായി പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ് ഇന്ന് ബസ് തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ചക്ക് വിളിച്ചു ചേര്‍ത്തിരുന്നു. ദ്ധിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ഗതാഗത വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

പേരാമ്പ്ര ജോയിന്റ് ആര്‍ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ എന്‍.ടി. ശ്യാംജിത്ത് ബസ് തൊഴിലാളി പ്രതിനിധികളായ ഷൈന്‍ പൈമ്പള്ളി, കെ.സി. സുരേഷ്, ലിഗേഷ് ചാലില്‍ , മോഹനന്‍ കൈതക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226159/private-bus-strike-on-kuttiyadi-kozhikode-route-enters-4th-day)