---
title: "വയനാട് പുനരധിവാസത്തിലേക്കുള്ള ഫണ്ട് സമാഹരണം വന്‍ വിജയമാക്കുമെന്ന് മുസ്ലിം ലീഗ്. "
english_title: "The Muslim League said that fundraising for Wayanad rehabilitation will be a huge success."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226298/the-muslim-league-said-that-fundraising-for-wayanad-rehabilitation-will-be-a-huge-success"
published_at: "2024-08-07T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b31d6a3799d_0000_ATTACH__1.jpg"
keywords: []
---

# വയനാട് പുനരധിവാസത്തിലേക്കുള്ള ഫണ്ട് സമാഹരണം വന്‍ വിജയമാക്കുമെന്ന് മുസ്ലിം ലീഗ്. 

> **Lead Summary:** **മേപ്പയ്യൂര്‍:** വയനാട് പുനരധിവാസത്തിലേക്കുള്ള ഫണ്ട് സമാഹരണം വന്‍ വിജയമാക്കുമെന്ന് മുസ്ലിം ലീഗ്. ഫണ്ട് സമാഹരണം വന്‍ വിജയമാക്കുവാന്‍ കീഴ്പ്പയ്യൂര്‍ മണപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനിച്ചത്.

## Article Content

**മേപ്പയ്യൂര്‍:** വയനാട് പുനരധിവാസത്തിലേക്കുള്ള ഫണ്ട് സമാഹരണം വന്‍ വിജയമാക്കുമെന്ന് മുസ്ലിം ലീഗ്. ഫണ്ട് സമാഹരണം വന്‍ വിജയമാക്കുവാന്‍ കീഴ്പ്പയ്യൂര്‍ മണപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനിച്ചത്.

ഗൃഹ സമ്പര്‍ക്ക പരിപാടി, പള്ളികളിലെ ഫണ്ട് സമാഹരണം, കടകളിലെ കലക്ഷന്‍ എന്നിവയിലൂടെ സംസ്ഥാന കമ്മിറ്റിയുടെ ഫോര്‍ വയനാട് ആപ്പിലേക്ക് ഫണ്ട് കലക്ഷന്‍ അയക്കുവാന്‍ യോഗം തീരുമാനിച്ചു.

മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് ഉദ്ഘാടനം ചെയ്തു. കീപ്പോട്ട് പി.മൊയ്തി അധ്യക്ഷനായി. ടി.എം മായന്‍കുട്ടി, വി.എം അസ്സൈനാര്‍, ടി.എം.സി മൊയ്തി, കെ.കെ അമ്മത്, ഹസ്സന്‍ പുതിയോട്ടില്‍, ഇസ്മായില്‍ കീപ്പോട്ട്, പി.സി അമ്മത്, ടി.എം മുഹമ്മത്, ഈന്ത്യാട്ട് അമ്മത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226298/the-muslim-league-said-that-fundraising-for-wayanad-rehabilitation-will-be-a-huge-success)