---
title: "തെക്കയില്‍ താഴെ നെല്ലിയോട്ട്കണ്ടി താഴെ റോഡ് ഗതാഗതയോഗ്യമായി "
english_title: "The road below Nelliyottkandi in the south has become passable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22630/the-road-below-nelliyottkandi-in-the-south-has-become-passable"
published_at: "2022-01-25T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eff2ee4d561_0000 WATERMARK.jpg"
keywords: []
---

# തെക്കയില്‍ താഴെ നെല്ലിയോട്ട്കണ്ടി താഴെ റോഡ് ഗതാഗതയോഗ്യമായി 

> **Lead Summary:** **ചങ്ങരോത്ത്: **ചങ്ങരോത്ത് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ തെക്കയില്‍ താഴെ നെല്ലിയോട്ട്കണ്ടി താഴെ റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചങ്ങരോത്ത്: **ചങ്ങരോത്ത് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ തെക്കയില്‍ താഴെ നെല്ലിയോട്ട്കണ്ടി താഴെ റോഡ് ഉദ്ഘാടനം ചെയ്തു.

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. വാര്‍ഡ് അംഗം കെ.എം. ഇസ്മയില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

തെക്കില്‍ രാഘവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. മുരളി, പിലാച്ചേരി ദിനേശന്‍, തെക്കയില്‍ സുരാജ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ കോത്തമ്പ്ര മൂസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സജീവന്‍ മുതുവണ്ണാച്ച നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22630/the-road-below-nelliyottkandi-in-the-south-has-become-passable)