---
title: "കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ"
english_title: "DYFI has demanded an end to the lightning strike of private buses on the Kuttyadi Kozhikode route"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226329/dyfi-has-demanded-an-end-to-the-lightning-strike-of-private-buses-on-the-kuttyadi-kozhikode-route"
published_at: "2024-08-07T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b32f4a81056_0000_ATTACH__1.jpg"
keywords: []
---

# കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

> **Lead Summary:** ** പേരാമ്പ്ര:** കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ. സ്വകാര്യ ബസ്സുകള്‍ നിരന്തരമായി നിസ്സാര കാരണങ്ങളുടെ പേരില്‍ നടത്തുന്ന മിന്നല്‍ പണിമുടക്ക് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഈ സമരം കാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പെരുവഴിയിലാക്കുന്ന സാഹചര്യമാണുള്ളത്.

## Article Content

** പേരാമ്പ്ര:** കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ. സ്വകാര്യ ബസ്സുകള്‍ നിരന്തരമായി നിസ്സാര കാരണങ്ങളുടെ പേരില്‍ നടത്തുന്ന മിന്നല്‍ പണിമുടക്ക് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഈ സമരം കാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പെരുവഴിയിലാക്കുന്ന സാഹചര്യമാണുള്ളത്.

നേരത്തെ ഉണ്ടായ വിഷയത്തിന്റെ പേരില്‍ പേരാമ്പ്ര പൊലിസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ മിന്നല്‍ പണിമുടക്ക് അവസാനിപ്പിക്കണം എന്ന് തീരുമാനിച്ചതാണ്. എന്നാല്‍ ഈ തീരുമാനത്തിന് വിരുദ്ധമായി വീണ്ടും ഇത്തരം സമരങ്ങള്‍ നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്.

അടിയന്തിരമായി ഈ വിഷയം പരിഹരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന രൂപത്തില്‍ ബദല്‍ സംവിധാനം ഒരുക്കുമെന്നും കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറാകുന്ന ബസ്സുകള്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും മിന്നല്‍ സമരം അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226329/dyfi-has-demanded-an-end-to-the-lightning-strike-of-private-buses-on-the-kuttyadi-kozhikode-route)