---
title: "അനശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്; യൂത്ത് ലീഗ് ആര്‍ടിഒ ഓഫീസ് ഉപരോധിച്ചു"
english_title: "Indefinite Private Bus Strike; Youth League uparodham to RTO office."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226373/indefinite-private-bus-strike-youth-league-uparodham-to-rto-office"
published_at: "2024-08-07T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b34b5329277_0000_ATTACH__1.jpg"
keywords: []
---

# അനശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്; യൂത്ത് ലീഗ് ആര്‍ടിഒ ഓഫീസ് ഉപരോധിച്ചു

> **Lead Summary:** ** പേരാമ്പ്ര :** കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ തുടര്‍ച്ചയായ നാലാം ദിവസവും സ്വകാര്യ ബസുകള്‍ പണിമുടക്ക് നടത്തുന്നതില്‍ അധികൃതര്‍ അലംഭാവം വെടിയണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ ഓഫിസ് ഉപരോധിച്ചു.

## Article Content

** പേരാമ്പ്ര :** കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ തുടര്‍ച്ചയായ നാലാം ദിവസവും സ്വകാര്യ ബസുകള്‍ പണിമുടക്ക് നടത്തുന്നതില്‍ അധികൃതര്‍ അലംഭാവം വെടിയണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ ഓഫിസ് ഉപരോധിച്ചു.

വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരും നേരിടുന്ന യാത്രാക്ലേശത്തിന് പരിഹാരം കാണാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബസുകള്‍ പിടിച്ചെടുത്ത് സര്‍വ്വീസ് നടത്തുന്നതുള്‍പ്പെടെ ആവശ്യമായ നടപടികള്‍ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി. ഷമീറിന്റെ നേതൃത്വത്തില്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ട്രഷറര്‍ കെ.സി മുഹമ്മദ്, സലിം മിലാസ്, സത്താര്‍ കീഴരിയൂര്‍, ടി.കെ നഹാസ്, സി.കെ ഹാഫിസ്, ദില്‍ഷാദ് കുന്നിക്കല്‍, യാസര്‍ കക്കാട്, ഷബീര്‍ ചാലില്‍ എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226373/indefinite-private-bus-strike-youth-league-uparodham-to-rto-office)