---
title: "പൈപ്പില്‍ കുടുങ്ങിയ പൊന്നോമനയ്ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാസേനയുടെ കരുതല്‍ "
english_title: "Ponnomana trapped in the pipe is taken care of by the Perambra Fire Rescue Service"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226388/ponnomana-trapped-in-the-pipe-is-taken-care-of-by-the-perambra-fire-rescue-service"
published_at: "2024-08-07T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b358e498f61_cat.JPG"
keywords: []
---

# പൈപ്പില്‍ കുടുങ്ങിയ പൊന്നോമനയ്ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാസേനയുടെ കരുതല്‍ 

> **Lead Summary:** **പേരാമ്പ്ര:** പൈപ്പില്‍ കുടുങ്ങിയ പൊന്നോമനയ്ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാസേനയുടെ കരുതല്‍. കല്പത്തൂര്‍ കൃഷ്ണശ്രീയില്‍ കൃഷ്‌ണേന്ദുവിനും, കൃഷ്ണാഞ്ജലിക്കും ആശ്വാസത്തിന്റെ നിമിഷങ്ങള്‍.

## Article Content

**പേരാമ്പ്ര:** പൈപ്പില്‍ കുടുങ്ങിയ പൊന്നോമനയ്ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാസേനയുടെ കരുതല്‍. കല്പത്തൂര്‍ കൃഷ്ണശ്രീയില്‍ കൃഷ്‌ണേന്ദുവിനും, കൃഷ്ണാഞ്ജലിക്കും ആശ്വാസത്തിന്റെ നിമിഷങ്ങള്‍.

ഇന്ന് കാലത്ത് തങ്ങളുടെ പൊന്നോമനയായ പൂച്ചകുഞ്ഞിനെ റഡ്യൂസ്സര്‍ പൈപ്പില്‍ കുടുങ്ങിയ നിലയില്‍ കൃഷ്‌ണേന്ദുവും കൃഷ്ണാഞ്ജലിയും കൂടി ഓട്ടോറിക്ഷയില്‍ അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിക്കുകയായിരുന്നു.

പൂച്ചകുഞ്ഞിനെ സുരക്ഷിതയായി പുറത്തെടുത്തു തരുമോ എന്ന അഭ്യര്‍ത്ഥനയും ആശങ്കയും നിറഞ്ഞ ഭാവമായിരുന്നു ഇരട്ടസഹോദരികള്‍ക്ക്.

സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെയും, അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍മാരായ കെ ശ്രീകാന്ത്, എം മനോജ്, പി.എം വിജേഷ്, ടി സനൂപ്, കെ രഗിനേഷ്, കെ.കെ ഗിരീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പൈപ്പ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി പൂച്ചകുഞ്ഞിനെ പുറത്തെടുത്തു.

തങ്ങളുടെ പൊന്നോമനയെ എടുത്ത് സേനയോട് നന്ദിയും പറഞ്ഞ് നിറഞ്ഞ ചിരിയോടെ അവര്‍ നിലയത്തില്‍ നിന്നും വിട്ടിലേക്ക് മടങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226388/ponnomana-trapped-in-the-pipe-is-taken-care-of-by-the-perambra-fire-rescue-service)